പ്രതിരോധമരുന്ന്​ വിതരണവും ഓണക്കിറ്റ് വിതരണവും

കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ കോവിഡ് സാഹചര്യത്തിൽ വിപുലമായ ഓണാഘോഷം ഒഴിവാക്കി അസോസിയേഷനിലെ 170 കുടുംബാംഗങ്ങൾക്ക് പച്ചക്കറി, പായസക്കിറ്റ്, ഉപ്പേരി മുതലായവയടങ്ങുന്ന ഓണ സമ്മാനപ്പൊതിയോടൊപ്പം ആറ്റിങ്ങൽ ഗവൺമൻെറ് ഹോമിയോ ആശുപത്രിയിൽ നിന്നുലഭിച്ച പ്രതിരോധ മരുന്നി​ൻെറ അഞ്ചാംഘട്ട വിതരണവും നടത്തി. താലൂക്കിൽ ആദ്യമായി പ്രതിരോധ മരുന്നുവിതരണം ആരംഭിക്കാൻ സൗഹൃദ റെസിഡൻറ്സ് അസോസിയേഷന്​ കഴിഞ്ഞതായി സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു. സൗഹൃദ നഗറിൽ നടന്ന ചടങ്ങിൽ മണമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്​ ജി. സത്യശീലൻ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കല്ലമ്പലത്തെ പ്രാദേശിക പത്ര പ്രവർത്തകരുടെ മഹാമാരികാലത്തെ ബോധവത്കരണ പ്രവർത്തനങ്ങളിൽ അസോസിയേഷൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ചടങ്ങിൽ സെക്രട്ടറി ഖാലിദ് പനവിള, ട്രഷറർ അറഫ റാഫി, ജോയൻറ് സെക്രട്ടറി ശ്രീകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ പുന്നവിള, സോമശേഖരൻ, നാസർ, വാഹിദ് മരുതംകോണം, മോഹനൻ, ഷാജഹാൻ പണ്ടാരവിളാകം, സതീഷ് കുമാർ, ജീവൻ, ഹലീം, അജയകുമാർ എന്നിവർ പങ്കെടുത്തു. കരാറുകാരനെ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികൾ അറസ്​റ്റിൽ കല്ലമ്പലം: തോട്ടയ്ക്കാട് സ്വദേശിയായ കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം കവർച്ച നടത്തിയ കേസിലെ പ്രതികളെ കല്ലമ്പലം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഒറ്റൂർ മുള്ളറംകോട് പ്രസിഡൻറ് മുക്ക് അജിഷ ഭവനിൽ അജിൻ (27), കല്ലമ്പലം മാവിൻമൂട് ആലുംമൂട് സിന്ധുഭവനിൽ വിജയ് (26) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ റീബൂവിനെ നേര​േത്ത അറസ്​റ്റ്​ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.