ആറ്റിങ്ങല്‍ നഗരസഭപരിധിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്​

ആറ്റിങ്ങല്‍: നഗരസഭപരിധിയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആലംകോട് സ്വദേശികളായ 43 കാരിക്കും 20 കാരനും അവനവഞ്ചേരി കിളിത്തട്ട് മുക്കില്‍ നാലുവയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 43 കാരിയുടെ ഭര്‍തൃമാതാവിനെ മറ്റ് അസുഖങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ച ആലംകോട് സ്വദേശികളായ രണ്ട് പേരും. ഇവരെ രണ്ട് പേരെയും വക്കത്തെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. നാല് വയസ്സുള്ള കുട്ടിയുടെ അമ്മക്ക് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വീട്ടിലെ നാല് അംഗങ്ങളെയും ആഗസ്​റ്റ്​ 28ന്​ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ നാല് വയസ്സുകാര​ൻെറ ഫലം ​േപാസിറ്റിവായി. കുട്ടിയെ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് മാറ്റി. ഈ മൂന്ന് പേരുടെ കുടുംബാംഗങ്ങളോടും വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചു. ആലംകോട് രോഗബാധിതരുടെ വീടിന് സമീപം അവര്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ റോഡിലും പരിസരങ്ങളിലുമായി വലിച്ചെറിഞ്ഞിരിക്കുന്നതായി നാട്ടുകള്‍ ചെയര്‍മാനോട് പരതിപ്പെട്ടു. തുടര്‍ന്ന് ചെയര്‍മാ​ൻെറ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മാസ്‌ക്കുകള്‍ നശിപ്പിച്ച്​ വീട്ടുകാര്‍ക്ക് ബോധവത്​കരണം നല്‍കി. ആരോഗ്യമേഖലക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഇവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ സ്രവപരിശോധന സെപ്റ്റംബര്‍ ഒന്നിന്​ വലിയകുന്ന് താലൂക്കാശുപത്രിയില്‍ നടത്തുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ജെ.എച്ച്.ഐ അഭിനന്ദി​ൻെറ നേതൃത്വത്തില്‍ നഗരസഭ ഡിസ് ഇന്‍ഫെക്​ഷന്‍ ടീം വീടും പരിസരവും അണുമുക്തമാക്കി. ആറ്റിങ്ങല്‍: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവൻ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ പ്രകാശ് എം.പി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻറ്​ ക്രിസ്​റ്റി സൈമണിന് കൈമാറി നിർവഹിച്ചു. ഖത്തര്‍ ഇന്‍കാസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് ഭക്ഷണപദാർഥങ്ങള്‍ എത്തിച്ചുനല്‍കിയത്. പ്രവാസികളായ ജയപാല്‍, ഷിബു കല്ലറ, മുനീര്‍ പള്ളിക്കല്‍, വിഷ്ണു നാരായണ്‍, സന്തോഷ് കുമാര്‍, കിരണ്‍ പള്ളിക്കല്‍ എന്നിവരു​െടയും ആറ്റിങ്ങല്‍ കെയറി​ൻെറയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ആനന്ദ്, ബി.എസ്. അനൂപ്, ദീപാ അനില്‍, കിരണ്‍ കൊല്ലമ്പുഴ, സഞ്ചു, ഷാന്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ- എഫ്.എല്‍.ടി.സിയിൽ കഴിയുന്ന കുട്ടികള്‍ക്കായുള്ള ഭക്ഷണ കിറ്റ് അടൂര്‍ പ്രകാശ് എം.പി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻറ്​ ക്രിസ്​റ്റി സൈമണിന് കൈമാറുന്നു TW ATL ADOOR PRAKASH ANCHUTHENGU PRESIDENTINU KITTU KAIMARUNNU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.