ഒാണം: സാന്ത്വന സഹായങ്ങളുമായി സന്നദ്ധ സംഘടനകള്‍

ആറ്റിങ്ങല്‍: കോവിഡ് കാല ഓണത്തിന് സാന്ത്വന സഹായങ്ങളുമായി സന്നദ്ധ സംഘടനകള്‍. കോണ്‍ഗ്രസ് സേവാദള്‍ ഒറ്റൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേന്നന്‍കോട് ജങ്​ഷനില്‍ ചേര്‍ന്ന യോഗത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നല്‍കിയ ഓണക്കോടികളുടെയും പച്ചക്കറികിറ്റുകളുടെയും വിതരണോദ്ഘാടനം സേവാദള്‍ സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ജെ. സ്​റ്റീഫന്‍സണ്‍ നിര്‍വഹിച്ചു. ഒറ്റൂര്‍ സേവാദള്‍ മണ്ഡലം പ്രസിഡൻറ്​ വി.എസ്. പപ്പന്‍ അധ്യക്ഷത വഹിച്ചു. ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. സുഭാഷ്, എം. നസീര്‍, പാലാംകോണം ജമാല്‍, ഉഷാസ്​റ്റീഫന്‍സണ്‍, തോന്നയ്ക്കല്‍ ഷിബു, എസ്. ബിനു എന്നിവര്‍ സംസാരിച്ചു. കിഴുവിലത്ത് എല്‍.ഡി.എഫി​ൻെറ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. പച്ചക്കറിയും പലവ്യഞ്​ജനവും അടങ്ങുന്ന കിറ്റ് വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. വേണുഗോപാലന്‍ നായര്‍, എ. അന്‍വര്‍ഷാ, കവിതാ സന്തോഷ്, ജി. ഗോപകുമാര്‍, വിനീത, ജ്യോതികുമാര്‍, ദീപു എന്നിവര്‍ നേതൃത്വം നല്‍കി. ആറ്റിങ്ങല്‍ ജനമൈത്രി പൊലീസും കിഴുവിലം ഗ്രാമപഞ്ചായത്തിലെ സുമനസ്സുകളും കൈകോര്‍ത്തുകൊണ്ട് 'ഞങ്ങളുടെ ഓണം കരുണാലയത്തില്‍' സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ സനൂജ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകണ്ഠന്‍, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മഞ്ജുപ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം ബി.എസ്. ബിജുകുമാര്‍, വിനു, ഷാജി, പി.ജി. പ്രദീപ്, ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മധുര പലഹാരം, ഓണപ്പന്തുകള്‍, ഓണക്കോടികള്‍ ഓണസദ്യ തുടങ്ങിയവയും വിതരണം ചെയ്തു. മംഗലപുരം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹതീരം ബഡ്സ് പുനരധിവാസ കേന്ദ്രത്തിലുള്ള ഭിന്നശേഷിക്കാര്‍ക്ക് ഗ്രാമ പഞ്ചായത്ത് ഭക്ഷ്യധാന്യ ഓണക്കിറ്റ് വീടുകളില്‍ എത്തിച്ചുനല്‍കി. പ്രസിഡൻറ്​ വേങ്ങോട് മധു വിതരണോദ്​ഘാടനം നിർവഹിച്ചു. സുമ ഹരിലാല്‍, മംഗലപുരം ഷാഫി, എസ്. ജയ, എം.എസ്. ഉദയകുമാരി, സെക്രട്ടറി ജി.എന്‍. ഹരികുമാര്‍, അസിസ്​റ്റൻറ്​ സെക്രട്ടറി എസ്. സുഹാസ് ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.