തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് നടത്തിയ കേസില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻെറയും ജനം ടി.വി കോഒാഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരുടെയും പങ്ക് എന്‍.ഐ.എ അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍. സ്വര്‍ണ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് വി. മുരളീധരന്‍ തുടര്‍ച്ചയായി പ്രസ്താവനയിറക്കിയിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് എന്‍.ഐ.എയും കസ്റ്റംസും പറയുമ്പോഴും കേന്ദ്രമന്ത്രി ഇതിനു വിരുദ്ധമായി പ്രസ്താവനയിറക്കിയത് ആരെ രക്ഷിക്കാനായിരുന്നു. എന്‍.ഐ.എയുടെയും കസ്റ്റംസിൻെറയും റിപ്പോര്‍ട്ടിന് വിരുദ്ധമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്തിനാണ് ഇത്തരത്തില്‍ നിലപാടെടുത്തതെന്ന് തെളിയേണ്ടതുണ്ട്. വി. മുരളീധരൻെറയും അനില്‍ നമ്പ്യാരുടെയും ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.