എൻ.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടി പി.എസ്.സി തിരുത്തണം -കെ.എ.എം.എ

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ സംവരണ നഷ്​ടം നികത്തുന്നതിന് സംവരണ സമുദായങ്ങൾക്ക് മാത്രമായി വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തുന്ന എൻ.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധനടപടി തിരുത്തുന്നതിന് സർക്കാറും പി.എസ്.സിയും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡൻറ്​ എ.എ. ജാഫർ എന്നിവർ ആവശ്യപ്പെട്ടു. 13 വർഷമായി വിവിധ സ്പെഷലിസ്​റ്റ്​ തസ്തികകൾ അടക്കം പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ഞൂറിലധികം അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടെന്ന് കെ.എ.എം.എ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.