കടലാസിൽനിന്ന്​ യാഥാർഥ്യത്തിലേക്ക്​...

ആശയങ്ങളും പദ്ധതികളും കടലാസിലേക്കും പ്രവൃത്തിപഥത്തിലേക്കും എത്തുന്നതിന്​ കൃത്യമായ ആസൂത്രണമാണ്​ കിഫ്​ബിക്കുള്ളത്​. പദ്ധതികൾ സൂക്ഷ്​മമായി പരിശോധിച്ച്​ ഉറപ്പുവരുത്തുന്നത്​ മൂല്യനിർണയ വിഭാഗമാണ്​ (പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷൻ). കിഫ്​ബിയിലേക്ക്​ പദ്ധതികൾ വരുന്നത്​ രണ്ട്​ തരത്തിലാണ്​. ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്​ ഇതിൽ ഇതിൽ ഒന്നാമത്തേത്​. മന്ത്രിസഭ തീരുമാനം അനുസരിച്ച് കിഫ്ബിയിലേക്ക് വരുന്നവ രണ്ടാമത്തെ വിഭാഗത്തിലും. ഏതുവകുപ്പിന്​ കീഴിലാണോ പദ്ധതി വരുന്നത് ആ വകുപ്പ് ഒരു നിർവഹണ ഏജൻസി അഥവാ 'സ്‌പെഷൽ പർപസ് വെഹിക്കിളി'നെ (എസ്.പി.വി) പദ്ധതി നടത്തിപ്പ് ഏൽപിക്കും. ബജറ്റ് പ്രഖ്യാപനത്തി​ൻെറയോ ​അല്ലെങ്കിൽ മന്ത്രിസഭ യോഗതീരുമാനത്തി​​ൻെറയോ അടിസ്ഥാനത്തിൽ ഇൗ നിർവഹണ ഏജൻസി പദ്ധതിയുടെ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) നൽകും. ഈ ഡി.പി.ആറിനെ വിശദമായി വിലയിരുത്തി മൂല്യനിർണയം നടത്തുന്നത് പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷനാണ്​. പദ്ധതി കടലാസിൽ നിന്ന്് യാഥാർഥ്യത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിലെ നിർണായക പങ്കാണ് പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷൻ വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.