പിണറായി മുണ്ടുടുത്ത സ്​റ്റാലിൻ -മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തി​ൻെറ വായ്​ മൂടിക്കെട്ടാനാണ്​ സർക്കാർ ശ്രമിച്ചതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ കെ.പി.സി.സി ആസ്​ഥാനത്ത്​ നടത്തിയ ഏകദിന ഉപവാസത്തിന്​ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ പ്രതിപക്ഷത്തി​ൻെറ ഒറ്റ ചോദ്യത്തിനും മറുപടി പറയാൻ മുഖ്യമന്ത്രിക്ക്​ സാധിച്ചില്ല. വർഗീയതയുടെ വിഷംചീറ്റുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഹിന്ദുത്വ ശക്തികളുമായി കൈകോർത്ത ചരിത്രമാണ്​ സി.പി.എമ്മിനുള്ളത്​. സംസ്​ഥാനത്ത്​ അംഗീകൃത പ്രതിപക്ഷ പദവിപോലും കോൺഗ്രസിന്​ നഷ്​ടപ്പെടുന്നത്​ സ്വപ്​നം കാണുന്ന പിണറായി, കോൺഗ്രസിനു​ പകരം ബി.ജെ.പിയെ വളർത്തുക​​െയന്ന ആഗ്രഹമാണ്​ തുറന്നുപറഞ്ഞത്​. മുഖ്യമന്ത്രിയുടെ ഒാഫിസ്​ കേന്ദ്രീകരിച്ചാണ്​ സ്വർണക്കടത്ത്​ നടന്നത്​. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറായിരുന്നു സൂപ്പർ മുഖ്യമന്ത്രി. സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി. ജലീൽ അറസ്​റ്റി​ൻെറ വഴിയിലാണ്​. സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടു​ പോലും അസഹിഷ്​ണുത ​പ്രകടിപ്പിക്കുന്ന പിണറായി വിജയൻ മുണ്ടുടുത്ത സ്​റ്റാലിനിസ്​റ്റാണ്​. ആർജവമുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ നടത്താൻ പിണറായി തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡൻറിനെ ത്രിവർണ ഷാൾ അണിയിച്ച്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ഉപവാസം ഉദ്​ഘാടനം ചെയ്​തു. വൈകീട്ട്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമര സമാപനം ഉദ്​ഘാടനം െചയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.