സാക്ഷരത മിഷനിലെ അനധികൃത നിയമന നീക്കം അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സാക്ഷരത മിഷ​ൻെറ സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചുവരുന്ന 82 സി.പി.എം പ്രവർത്തകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. 10 വർഷം പൂർത്തിയാക്കിയവരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ വരുന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. 14 ജില്ല കോഒാഡിനേറ്റർമാർ, 36 അസിസ്​റ്റൻറ് കോഒാഡിനേറ്റർമാർ, ഓഫിസ് അസിസ്​റ്റൻറുമാർ തുടങ്ങിയ തസ്തികകളിലാണ് സർക്കാർ അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നത്. കോവിഡ് കാലത്ത് ചെലവ്​ കുറക്കുന്നതിനുപകരം അനാവശ്യ തസ്തികകൾ സൃഷ്​ടിച്ച്​ ഖജനാവ് കൊള്ളയടിക്കാനാണ് സർക്കാർ ശ്രമം. തൊഴിൽ തേടുന്ന ലക്ഷക്കണക്കിന് യുവാക്കളെ വഞ്ചിച്ചുകൊണ്ടാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.