ആർ.സി.സിയിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ ഉദ്ഘാടനം

തിരുവനന്തപുരം: ആർ.സി.സിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറപ്പി യൂനിറ്റി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്​ച ഉച്ചക്ക്​ 12ന്​ ഓൺലൈനായി മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചത്. വിവിധ തരം അർബുദങ്ങളെ ചികിത്സിക്കാനാവശ്യമായ വ്യത്യസ്ത ഫ്രീക്വൻസിയുള്ള എക്സ്റേയും ഇലക്ട്രോൺ ബീമും കൃത്യതയോടെ ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതികൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതി​ൻെറ നേട്ടം. ആർ.സി.സിയുടെ ഹൈടെക് ചികിത്സാസങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറപ്പി യൂനിറ്റും ഇടം പിടിച്ചിരിക്കുന്നത്. cap new radiotherapy machine photograph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.