തേനീച്ചക്കൃഷി പരിശീലന പരിപാടി

തിരുവനന്തപുരം: കേരള സർക്കാർ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളജ് തേനീച്ച പരാഗണ ഗവേഷണകേന്ദ്രം, ശാസ്​ത്രീയമായി തേനീച്ച വളർത്തലിൽ 17 മുതൽ 21 വരെ അഞ്ചുദിവസം 2 മണിക്കൂർ വീതമുള്ള ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. തൊഴിൽരഹിതരായ ചെറുപ്പകാർക്ക് ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്ലാസുകളിലേക്ക് തേനീച്ച വളർത്തലിൽ താൽപര്യമുള്ളവർക്ക്​ അപേക്ഷിക്കാം. രജിസ്​േട്രഷൻ ലിങ്ക് കാർഷിക സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.