മരണപ്പെട്ട രണ്ട്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

കാട്ടാക്കട: പൂവച്ചല്‍ ആലമുക്കില്‍ മരിച്ച ഹൃദ്​രോഗിക്കും ആമച്ചൽ കൊല്ലകോണത്ത് മരിച്ച അര്‍ബുദരോഗിക്കും കോവിഡ് സഥിരീകരിച്ചു. പൂവച്ചൽ ആലമുക്ക് ഷാൻ മൻസിലിൽ അബ്​ദുൽ റഷീദ്(61), കാട്ടാക്കട ആമച്ചൽ കൊല്ലകോണം ചാത്തൻവിള വീട്ടിൽ കുട്ടപ്പ​ൻെറ ഭാര്യ ഓമന(72) എന്നിവരുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും കഴിഞ്ഞ 11നാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളുടെയും മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയവരുടെയും സമ്പര്‍ക്കപട്ടിക ശേഖരിച്ച് പരിശോധന നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.