കേരളത്തിൻെറ ആവശ്യങ്ങളിൽ ഇടപെടുമെന്ന് ശ്രേയാംസ്; പ്രതീകാത്മക മത്സരമെന്ന് കൽപകവാടി തിരുവനന്തപുരം: ശക്തമായ മതേതര നിലപാട് സ്വീകരിക്കുകയും പരിസ്ഥിതിവിഷയങ്ങളിലും കേരളത്തിൻെറ ആവശ്യങ്ങളിലും പാര്‍ലമൻെറില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമര്‍പ്പിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാര്‍. ജയപരാജയെത്തക്കാൾ പ്രതീകാത്മക മത്സരമാണ് നടക്കുന്നതെന്ന് പത്രിക സമര്‍പ്പിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടിയും പറഞ്ഞു. രാജ്യസഭസീറ്റ് എല്‍.ജെ.ഡിക്ക് നൽകിയ എൽ.ഡി.എഫ് തീരുമാനത്തിന് നന്ദി പറഞ്ഞ ശ്രേയാംസ് കുമാര്‍, വോെട്ടുപ്പ് ജനാധിപത്യത്തിൻെറ ഭാഗമാെണന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയുന്നില്ലെന്നും വ്യക്തമാക്കി. യു.ഡി.എഫിൽനിന്ന് മാറിനിൽക്കുന്ന കേരള കോൺഗ്രസ്-ജോസ് പക്ഷവുമായി എന്തെങ്കിലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയോയെന്ന് പറയാൻ താൻ പ്രാപ്തനുമല്ല. നിഷ്പക്ഷനിലപാട് സ്വീകരിക്കുമെന്നാണ് പി.സി. ജോർജ് അറിയിച്ചിട്ടുള്ളത്. നിയമസഭയിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭതെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അംഗബലം ഇല്ലെങ്കിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിനിൽക്കുന്ന സർക്കാറിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിൻെറ ഭാഗമായാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കർഷകൻെറ പ്രതിനിധിയായാണ് ലാൽ വർഗീസ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫ് യോഗത്തിൽനിന്ന് മാത്രമാണ് മാറ്റിനിർത്തിയിത്. യു.ഡി.എഫിൽനിന്ന് അവരെ പുറത്താക്കിയിട്ടില്ല. സ്വാഭാവികമായും അവരുടെ വോട്ടും പ്രതീക്ഷിക്കുന്നു. ബി.ജെ.പി അംഗത്തിൻെറ വോട്ട് തങ്ങൾ ചോദിക്കില്ല. സി.പി.എമ്മിനുള്ള വോട്ടാണത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ അങ്ങനെയായിരുന്നു. നിയമസഭസമ്മേളനം വിളിച്ചുചേർത്ത് ഗവർണർ വിജ്ഞാപനം പുറത്തിറക്കിയാലുടൻ സർക്കാറിനും സ്പീക്കർക്കും എതിരായ അവിശ്വാസ നോട്ടീസ് നൽകും. നോട്ടീസിന് 14 ദിവസത്തെ സമയപരിധി വേണമെന്ന് പറഞ്ഞ് സ്പീക്കർക്കെതിരായ പ്രമേയം തള്ളാൻ കഴിയില്ല. കൃത്യമായി സഭ വിളിച്ചുകൂേട്ടണ്ട ഉത്തരവാദിത്തം സർക്കാറിനാണ്. സാേങ്കതികമായി എൽ.ഡി.എഫിന് സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജനവിശ്വാസമില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി ചൂളുന്നു. വനിതാമാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർെക്കതിരെ സി.പി.എം സൈബർ ആക്രമണം നടത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.