നെയ്യാറ്റിൻകരയിലെ കോവിഡ് കെയർ സെൻററുകൾ ഇനിയും തുറന്നില്ല

നെയ്യാറ്റിൻകരയിലെ കോവിഡ് കെയർ സൻെററുകൾ ഇനിയും തുറന്നില്ല നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും കോവിഡ് ​േപാസിറ്റിവ്​ കേസുകൾ അനുദിനം വർധിക്കുമ്പോൾ കോവിഡ് കെയർ സൻെറുകൾ തുറക്കുന്നതിൽ അനാസ്ഥ. സൻെററുകൾ തുറക്കാൻ വൈകുന്നത് എം.എൽ.എയുടെ വൈരാഗ്യബുദ്ധിമൂലമാണെന്ന ആരോപണവുമായി മുൻ എം.എൽ.എ ആർ. സെൽവരാജ് രംഗത്തെത്തി. എം.എൽ.എയും പ്രാദേശിക ഭരണ നേതൃത്വങ്ങളുമായുള്ള അസ്വാരസ്യങ്ങളാണ് പണിതീർന്നിട്ടും കോവിഡ് കെയർ സൻെററുകൾ തുറക്കാൻ വൈകുന്നതിന്​ കാരണമെന്നാണ്​ ആരോപണം. പണിപൂർത്തിയാകാത്തതിനാലാണ് ചികിത്സാകേന്ദ്രം തുറക്കാൻ വൈകുന്നതെന്ന എം.എൽ.എയുടെ വിശദീകരണം വസ്തുതയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുളത്തൂർ പഞ്ചായത്തിലെ ചികിത്സാ കേന്ദ്രങ്ങൾ പൂർണസജ്ജമാണെന്നും അവ തുറന്നുകൊടുക്കാൻ അനുവദിക്കാതെ എം.എൽ.എ കോവിഡ് കാലത്തും രാഷ്​ട്രീയം കളിക്കുകയാണെന്നും പഞ്ചായത്തധികൃതർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവിടത്തെ ശുചിമുറികളടക്കം നിർമാണം പൂർണമായും തീർന്നിട്ട് ദിവസങ്ങളേറെയായി. സന്നദ്ധ പ്രവർത്തകരും സജ്ജമാണ്. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ കോവിഡ് പോസിറ്റിവ് ആകുന്ന രോഗികളെ മറ്റ് മണ്ഡലങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്​. പണി പൂർത്തിയായ കോവിഡ് കെയർ സൻെററുകൾ അടിയന്തരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്തുനൽകിയതായി ആർ. സെൽവരാജ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.