അനധികൃത ഒാ​േട്ടാ സ്​റ്റാൻഡും ഷെഡും നീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ശാസ്​തമംഗലം - മരുതംകുഴി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മുൻവശമുള്ള ഓട്ടോറിക്ഷാ സ്​റ്റാൻഡു​ം അനധികൃതമായി നിർമിച്ച ഷെഡും നീക്കം ചെയ്യണമെന്ന് സംസ്​ഥാന മനുഷ്യാവകാശ കമീഷൻ. പരാതി വാസ്​തവമാണെന്ന് കണ്ടെത്തിയിട്ടും സമയബന്ധിതമായി പരിഹരിക്കാൻ നഗരസഭക്ക് കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. എസ്​. ലക്ഷ്മിപ്രിയ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വിഷയത്തിൽ നഗരസഭയും പൊലീസും റിപ്പോർട്ട് സമർപ്പിച്ചു. നഗരാസൂത്രണ സമിതി അധ്യക്ഷ​ൻെറ നേതൃത്വത്തിൽ നടന്ന സംയുക്തപരിശോധനയിൽ ഓട്ടോസ്​റ്റാൻഡും ഷെഡും അനധികൃതമാണെന്ന് കണ്ടെത്തിയതായി നഗരസഭാസെക്രട്ടറി കമീഷനെ അറിയിച്ചു. ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ല ട്രാഫിക് അഡ്വൈസറി കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ കലക്ടറും ജില്ല പൊലീസ്​ മേധാവിയും ആവശ്യമായ നടപടിയെടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.