ഗ്രാമീണറോഡുകൾ നവീകരിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പാറശ്ശാല നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി 20 ഗ്രാമീണറോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ആറുകോടി രൂപ അനുവദിച്ചതായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു. കടൽഭിത്തി നിർമാണം; അവലോകനയോഗം ചേർന്നു തിരുവനന്തപുരം: വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടൽഭിത്തി നിർമാണം വിലയിരുത്തുന്നതിന്​ ജില്ല കലക്​ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കലക്​ടറേറ്റിൽ യോഗം ചേർന്നു. തീരദേശ മേഖലയിൽ കടൽഭിത്തി ഇല്ലാത്തിടത്ത് അടിയന്തരമായി നിർമാണം ആരംഭിക്കാനും നിർമാണം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ പണി അതിവേഗം പൂർത്തിയാക്കാനും കലക്​ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് കലക്​ടർ അടിയന്തരയോഗം വിളിച്ചത്. എ.ഡി.എം വി.ആർ വിനോദ്, ആർ.ഡി.ഒ ജോൺ സാമുവൽ, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്​ടർ അനു എസ്. നായർ, വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അവലോകനയോഗം ചേർന്നു തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്​ ജില്ലാ കലക്​ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കലക്​ടറേറ്റിൽ അവലോകനയോഗം ചേർന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ചടങ്ങുകൾ സംഘടിപ്പിക്കുക. ഡോക്ടറും നഴ്‌സും ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകരെ സ്​റ്റേഡിയത്തിൽ നിയോഗിക്കും. കൂടാതെ ആംബുലൻസുകളുടെ സേവനവും ഉറപ്പുവരുത്തും. സെൻട്രൽ സ്​റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം പരമാവധി നൂറുപേരെ ഉൾപ്പെടുത്തിയാകും പരിപാടികൾ സംഘടിപ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.