ഒാൺലൈൻ ചിത്രരചനാമത്സരം

തിരുവനന്തപുരം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്​കൂളിൽ സ്വാത​ന്ത്ര്യദിനാചരണത്തോടനുബന്ധിച്ച്​ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ 14,15 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ രക്ഷാകർത്താക്കൾ, അധ്യാപകർ, അനധ്യാപകർ, ​േപ്ലക്ലാസ്​, എൽ.കെ.ജി, യു.കെ.ജി തുടങ്ങിയ​ വിഭാഗങ്ങളിലാണ്​ മത്സരങ്ങൾ നടത്തുന്നത്​. 1500 ഒാളം പേർ വിവിധ മത്സരങ്ങളിൽ​ പ​െങ്കടുക്കും. ഒാൺലൈൻ സ്വാതന്ത്ര്യദിന ക്വിസ്​ പ്രോഗ്രാം ഇതോടൊപ്പം നടക്കുമെന്ന്​ സീനിയർ പ്രിൻസിപ്പൽ എസ്​. സഞ്​ജീവ്​, പ്രിൻസിപ്പൽമാരായ എം.എൻ. മീര, എം.എസ്​. ബിജോയി എന്നിവർ അറിയിച്ചു. മഴക്കെടുതിയിൽ കിണറും കുളിമുറിയും ജലസംഭരണിയും തകർന്നു കല്ലമ്പലം: പ്രകൃതിക്ഷോഭം മണമ്പൂർ പഞ്ചായത്തിലെ അഞ്ച്​, ആറ്​ വാർഡുകളിൽ വൻ നാശം വിതച്ചു. മണമ്പൂർ വലിയവിളയിൽ എസ്​.എസ്​ മൻസിലിൽ ഷംസുദ്ദീ​ൻെറ വീട്ടിലെ കുളിമുറിയും വാട്ടർടാങ്കും കിണറും പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ വീട്ടിനുള്ളിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്​ടം സംഭവിച്ചതായി കണക്കാക്കുന്നു. സമീപദേശങ്ങളിൽ വാഴ, റബർ, മരച്ചീനി തുടങ്ങിയവക്ക്​ വ്യാപകനാശനഷ്​ടം സംഭവിച്ചു. പല വീടുകളിലെയും മതിലുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത്​ പ്രസിഡൻറ്​ അമ്പിളിപ്രകാശി​ൻെറ നേതൃത്വത്തിൽ പ്രകൃതിക്ഷോഭ സ്​ഥലങ്ങൾ സന്ദർശിച്ചു. കാപ്​ഷൻ ചിത്രം: IMG-20200810-WA0071 മണമ്പൂർ പഞ്ചായത്ത​ിലെ വലിയവിളയിൽ എസ്​.എസ്​ മൻസിലിൽ ഷംസുദ്ദീ​ൻെറ വീട്ടിൽ മഴക്കെടുതിമൂലം കിണർ, കുളിമുറി, വാട്ടർടാങ്ക്​ തുടങ്ങിയവ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.