കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

നേമം: കോവിഡ് പോസിറ്റിവായി ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു. പേയാട് മിണ്ണംകോട് പോങ്ങില്‍വിള വീട്ടില്‍ ജെ. ചെല്ലപ്പനാണ്​ (84) മരിച്ചത്. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ രണ്ടിന് രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച നടത്തിയ സ്രവപരിശോധനയില്‍ ചെല്ലപ്പന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്​ച പുലര്‍ച്ച 2.45ന് മരിച്ചു. ഭാര്യ: സുഭദ്ര. മക്കള്‍: തങ്കരാജന്‍, രമ, പരേതയായ അമ്പിളി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. CHELLAPPAN (84) covid death nemom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.