കടലാക്രമണം: മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: പേട്ട വില്ലേജിൽ ഡൊമസ്​റ്റിക് എയർപോർട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്, ജ്യൂസാ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമുള്ളതായി കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടെ രണ്ടു ക്യാമ്പുകളിലായി 24 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടാതെ മേനംകുളം വില്ലേജ് പരിധിയിലുള്ള തുമ്പയിലും കടൽക്ഷോഭം രൂക്ഷമാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എട്ടുപേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.