കടലാക്രമണം ശക്തം; ശംഖുംമുഖത്ത്​ നാട്ടുകാർ റോഡ് ഉപരോധിച്ചു

വലിയതുറ: ശംഖുംമുഖം ജൂസാ റോഡിൽ കലാക്രമണം ശക്തമായതിനെ തുടർന്ന് നാട്ടുകാർ ശംഖുംമുഖം എയർപോർട്ടിന് മുന്നിലെ റോഡ് ശനിയാഴ്ച വൈകുന്നേരം കനത്ത മഴയെ പോലും അവഗണിച്ച് ഉപരോധിച്ചു. പൊലീസ് അനുരഞ്​ജന ചർച്ച നടത്തിയെങ്കിലും നാട്ടുകാർ പിരിഞ്ഞ് പോകാൻ തയാറായില്ല. പിന്നീട് ആർ.ഡി.ഒ സ്ഥലത്ത് എത്തി നാട്ടുകാരുമായി ചർച്ച നടത്തി. കടലാക്രമണം ശക്തമായി തുടരുന്ന പ്രദേശത്ത് തിങ്കളാഴ്ച തന്നെ അടിയന്തരമായി കടൽ ഭിത്തി നിർമിക്കാനുള്ള നടപടികൾ ആരംഭിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് നാട്ടുകാർ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ദിവസങ്ങളായി തലസ്ഥാന നഗരത്തി​ൻെറ തീരദേശത്ത് കടലാക്രമണം ശക്തമായി തുടരുകയാണ്. നിരവധി വീടുകളിലേക്ക് വെള്ളം കയറി തീരത്ത് കയറ്റി​െവച്ചിരുന്ന യാനങ്ങള്‍ പലതും ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്നു. ജൂസാ റോഡില്‍ അഞ്ചിലധികം വീടുകള്‍ തകര്‍ന്നു. ചെറിയതുറ മുതല്‍ വെട്ടുകാട് വരെയുള്ള ഭാഗത്തെ അമ്പതിലധികം വീടുകള്‍ കടുത്ത അപകടഭീഷണിയിലാണ്. Uparodham ശംഖുംമുഖം എയർപോർട്ടിന് മുന്നിലെ റോഡ് നാട്ടുകാർ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.