കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളില്‍ കോവിഡ് രോഗികള്‍ കൂടുന്നു

കാട്ടാക്കട: കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളില്‍ കോവിഡ് രോഗികള്‍ വീണ്ടും കൂടുന്നു. കുറ്റിച്ചൽ പഞ്ചായത്തില്‍ 10 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 86 പേരുടെ പരിശോധന നടത്തിയപ്പോള്‍ കുര്യാത്തി, കുഴിയംകോണം എന്നിവിടങ്ങളിൽ ആറ്‌ പേരും മാറാന്‍കുഴി, കോട്ടൂർ, മൈലമൂട് എന്നിവിടങ്ങളിൽ ഓരോരുത്തരും, കുറ്റിച്ചലിൽ ഒരു അന്തർസംസ്ഥാനതൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 13 വാർഡുകൾ ഉള്ള പഞ്ചായത്തിൽ നാല് വാർഡുകൾ ക​െണ്ടയ്​ൻമൻെറ് സോണാണ്‌. തുടർച്ചയായി കൂടുതൽ പേർ പോസിറ്റിവ് ആകുന്നതിനാൽ കുറ്റിച്ചല്‍ പഞ്ചായത്തിലാകെ കർശന നിയന്ത്രണം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പൂവച്ചൽ പഞ്ചായത്തിൽ ഒമ്പത് പേരാണ് പോസിറ്റിവ് ആയത്. ഇതിൽ ഏഴുപേർ ചായ്ക്കുളം വാർഡിലാണ്. മറ്റു രണ്ടുപേർ കാട്ടാക്കട പഞ്ചായത്തിലുള്ളവരാണ്. ചായ്ക്കുളം വാർഡിൽ രോഗവ്യാപനം കൂടുതലായതിലാൽ വാർഡ് ക​െണ്ടയ്​ൻമൻെറ് സോണാക്കാൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ പറഞ്ഞു. നിലവിൽ എട്ട് വാർഡുകൾ ഇവിടെ ക​െണ്ടയ്​ൻമൻെറ് സോണാണ്‌. കാട്ടാക്കടയിൽ 100 പേരുടെ പരിശോധന ആമച്ചൽ ആശുപത്രിയിൽ നടന്നപ്പോൾ ചെമ്പനാകോടുള്ള ഒരാളും വീരണകാവിൽ നടന്ന പരിശോധനയിൽ കഞ്ചിയൂർക്കോണത്തുള്ള ഒരു ദമ്പതികൾക്കുമാണ് രോഗം പോസിറ്റിവ് ആയത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ രോഗവ്യാപനത്തി​ൻെറ തോത് കുറയുകയാണ്. ശനിയാഴ്ച 50 പേരുടെ പരിശോധനയിൽ എല്ലാവരും നെഗറ്റിവ് ആണ്. നിലവിൽ 94 പേരാണ് കള്ളിക്കാട്ട്​ രോഗം ബാധിച്ച് ചികിത്സയിൽ പോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.