ദുരിതപ്പെയ്ത്ത്; വ്യാപക നാശം

തിരുവനന്തപുരം: ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്​ടം. കനത്ത മഴയിലും കാറ്റിലും 198 വീടുകള്‍ ഭാഗികമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വലിയതുറ യു.പി സ്‌കൂള്‍, ഫിഷറീസ് ടെക്​നിക്കല്‍ സ്‌കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്‌കൂള്‍, ബഡ്സ് സ്‌കൂള്‍, സൻെറ്​ ജോസഫ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 153 കുടുംബങ്ങള്‍ ഉൾപ്പെടെ 584 പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ഒരു മരണമാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കെടുതിയില്‍ 5867 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചതായും കലക്ടർ അറിയിച്ചു. നഗരത്തിൽ പലയിടത്തും വൈദ്യുതി കമ്പികൾക്കുമേൽ മരങ്ങളും ചില്ലകളും വീണ് വൈദ്യുതി ബന്ധം തകരാറിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.