തിരുവനന്തപുരം: മരടിൽ എല്ലാ നിയമങ്ങളും കാറ്റിൽപറത്തി കായൽ കൈയേറി ഫ്ലാറ്റ് പണിതവർക്ക് സഹായം നൽകുകയും കോടതിയിൽ അപ്പീൽ പോകുകയും ചെയ്ത സർക്കാറാണ് ആറ്റിപ്രയിൽ പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി വീടുകൾ തകർത്ത് കുടിയൊഴിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ. ആറ്റിപ്ര വില്ലേജ് ഓഫിസിന് മുന്നിൽ കുടിയിറക്കപ്പെട്ട 6 പട്ടികജാതി കുടുംബങ്ങൾ 10 ദിവസമായി സമരംചെയ്യുകയാണ്. ജില്ല ഭരണകൂടവും സംസ്ഥാന സർക്കാറും പാവങ്ങളുടെ സമരത്തെ കണ്ടിെല്ലന്ന് നടിക്കുകയാണെന്ന് സുധീർ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻെറയും സി.പി.എം നേതാക്കളുടെയും അറിവോടെയാണ് ഈ നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.