കാട്ടാന വൈദ്യുതാഘാതമേറ്റ്​ ​െചരിഞ്ഞു

പാലോട്: വൈദ്യുതാഘാതമേറ്റ്​ കാട്ടാന ​െചരിഞ്ഞു. പെരിങ്ങമ്മല പേത്തലക്കരികത്ത് ചാക്കോച്ച​ൻെറ വസ്തുവിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുരയിടത്തിലെ തെങ്ങ് ചവിട്ടിമറിച്ചപ്പോൾ ഇത് ഇലക്ട്രിക് ലൈനിലേക്ക് വീണ് ആനക്ക് ഷോക്കേറ്റതാണെന്ന് കരുതുന്നു. മുപ്പത് വയസ്സോളം പ്രായമുണ്ട്. നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പെരിങ്ങമ്മലയിൽ നിന്ന് അഗ്രിഫാം പോകുന്ന വഴിയിൽ സൻെറ്​ മേരീസ് ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ് പേത്തലക്കരിക്കകം. മുത്തുക്കാണി വനമേഖലയിൽ നിന്നും മുല്ലച്ചാൽ വഴി വരുന്ന കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും പതിവായി ഇവിടെ നാശം വിതക്കുന്നുണ്ട്. വ്യാപകമായി കൃഷിനാശം വരുത്തുകയും ജനവാസമേഖലയിൽ പരിഭ്രാന്തി സൃഷ്​ടിക്കുകയും ചെയ്യും. മുമ്പ്​ ആനയുടെ ആക്രമണത്തിൽ പ്രദേശത്തെ പള്ളിയുടെ മതിലും തകർന്നിരുന്നു. ആനശല്യത്തിനെതിരെ നാട്ടുകാരും പെരിങ്ങമ്മല പഞ്ചായത്തും നിരവധി പരാതികൾ നൽകിയിരുന്നു. ശല്യമുണ്ടാക്കിയിരുന്ന മൂന്ന് ആനകളിലൊന്നാണ് ചരിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോക്​ടർമാരായ ബേബി ജോസഫ്, നന്ദകുമാർ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് ഡി.എഫ്.ഒ പ്രദീപ്കുമാർ, പാലോട് റേഞ്ച് ഓഫിസർ അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനം അധികൃതർ വനമേഖലയോട് ചേർന്ന പ്രദേശത്ത് ആനയുടെ മൃതദേഹം ദഹിപ്പിച്ചു. eliphant ചിത്രം: പെരിങ്ങമ്മല പേത്തലക്കരിക്കകത്ത് കാട്ടാന ​െചരിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.