തലസ്ഥാനത്ത്​ ശക്തമായ ഇടപെടൽ തുടരും ^മുഖ്യമന്ത്രി

തലസ്ഥാനത്ത്​ ശക്തമായ ഇടപെടൽ തുടരും -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ്​ ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്​ ശക്തമായ ഇടപെടൽ തുടരുമെന്ന്​ മുഖ്യമ​ന്ത്രി. 435 പേർക്കാണ്​ ശനിയാഴ്​ച സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചത്​. 33 പേരുടെ ഉറവിടവും അജ്ഞാതം. ഏഴ്​ ആരോഗ്യപ്രവർത്തകർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. തിരുവനന്തപുരത്ത്​ കാര്യങ്ങൾ ഒന്നാകെ പരാജയപ്പെ​െട്ടന്ന്​ പറയാനാകില്ല. ഒരിക്കൽ കൈവിട്ടാൽ തിരികെപ്പിടിക്കാൻ കുറച്ച്​ സമയം വേണ്ടിവരും. അതിനുള്ള നടപടികളാണ്​ തുടരുന്നത്​. തങ്ങൾക്ക്​ രോഗം വരില്ലെന്ന്​ ചിന്തിച്ച്​ നടക്കാൻ പാടില്ല. അങ്ങനെ നടന്നവർക്ക്​ പലർക്കും രോഗം ബാധിച്ചു. കാലവർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ ​പൊയ്​ക്കോ​െട്ട എന്ന്​ വിവേകമുള്ള ഒരു സർക്കാറിനും തീരുമാനിക്കാനാകില്ല. പുല്ലുവിളയിലെ ആക്രമണം കടുത്ത സാമൂഹികദ്രോഹം -മുഖ്യമന്ത്രി തിരുവനന്തപുരം: പുല്ലുവിളയിൽ സി.എഫ്​.എൽ.ടി.സിക്ക്​ നേരെയുണ്ടായ ആക്രമണം കടുത്ത സാമൂഹികദ്രോഹമാണെന്ന്​ മുഖ്യമന്ത്രി. സി.എഫ്​.എൽ.ടി.സി എവിടെ വേണം, എവിടെ പാടില്ല എന്ന്​ ആളുകൾ കൂടി തീരുമാനിക്കേണ്ട കാര്യമല്ല. ചികിത്സാലയം രോഗം പടർത്താനല്ല, ചികിത്സിച്ച്​ ഭേദമാക്കാനാണ്​. സി.എഫ്​.എൽ.ടി.സി എന്നത്​ കോവിഡ്​ ചികിത്സിക്കാനുള്ള സംവിധാനമാണെന്നും പ്രതിരോധത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.