പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു

വർക്കല: വിദ്യാഭ്യാസ വകുപ്പി​ൻെറ കീഴിൽ ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്‌കീമി​ൻെറയും ഇന്ത്യൻ മെഡിക്കൽ അസോസി​യേഷ​ൻെറയും സംയുക്താഭിമുഖ്യത്തിൽ തീരദേശമേഖലയിലെ ഗർഭിണികൾക്കും കുട്ടികൾക്കുമായി 5000 കിറ്റ് പോഷകാഹാരം വിതരണം ചെയ്തു. വർക്കല നഗരസഭ കാര്യാലയത്തിൽ അഡ്വ.വി.ജോയി എം.എൽ.എ കിറ്റ് വിതരണ ഉദ്​ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ അനീജോ, ഹയർ സെക്കൻഡറി ജില്ല കോഒാഡിനേറ്റർ രജിത്കുമാർ, ജില്ല കൺവീനർ ജോയിമോൻ, ആറ്റിങ്ങൽ ക്ലസ്​റ്റർ ചെയർമാൻ ഉണ്ണികൃഷ്ണൻ, വർക്കല ഗവ.മോഡൽ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ്​ പ്രസന്നൻ, വർക്കല എച്ച്.എസ്.എസ് എൻ.എസ്.എസ് വളൻറിയർ അമൃത പ്രസന്നൻ എന്നിവർ പങ്കെടുത്തു. 8 VKL 1 nss kit vitharanam MLA@varkala ഫോട്ടോകാപ്ഷൻ ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്‌കീമി​ൻെറ 5000 പോഷകാഹാര കിറ്റുകളുടെ വിതരണം അഡ്വ.വി.ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.