ബാബരി ഭൂമിയിലെ ശിലാന്യാസം സാംസ്​കാരിക പാരമ്പര്യത്തെ കളങ്കപ്പെടുത്തി

കൊല്ലം: ബാബരി ഭൂമിയിലെ ശിലാന്യാസം ഇന്ത്യയുടെ സാംസ്​കാരിക പാരമ്പര്യത്തെ കളങ്കപ്പെടുത്തിയെന്ന്​ മുസ്​ലിം നേതൃയോഗം.ഒരു മസ്​ജിദ് നിലനിന്നിരുന്ന സ്​ഥലം എക്കാലവും പവിത്രമാണെന്നും അത് കാത്ത് സൂക്ഷിക്കൽ വിശ്വാസത്തിൻെറ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നാലഞ്ച് നൂറ്റാണ്ടുകാലം മതേതര ജനാധിപത്യ സംസ്​കാരത്തിൻെറ ചിഹ്നമായിരുന്ന ബാബരി മസ്​ജിദ് തകർത്തിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും പ്രതികൾ ഇന്നും സ്വതന്ത്രരായി വിഹരിക്കുയാണ്​. പ്രധാനമന്ത്രി ശിലാന്യാസം നടത്തിയത് തികച്ചും അനൗചിത്യമാണ്. ഇത്​ ലോക രാഷ്​ട്രങ്ങളിൽ ഇന്ത്യയുടെ മാനം കെടുത്തുമെന്നും യോഗം വിലയിരുത്തി. കേരളാ മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്​ഥാന പ്രസിഡൻറ്​ കടയ്ക്കൽ അബ്്ദുൽ അസീസ്​ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി അഡ്വ: കെ.പി മുഹമ്മദ് നയവിശദീകരണം നടത്തി. ജംഇയ്യത്തുൽ ഉലമാ സംസ്​ഥാന പ്രസിഡൻറ്​ ചേലക്കുളം കെ.എം.മുഹമ്മദ് അബുൽ ബുഷ്റാ മൗലവി ഉദ്ഘാടനം ചെയ്തു. വൈ:പ്രസിഡൻറ്​ കെ.പി.അബൂബക്കർ ഹസ്രത്ത്, ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ട്രഷറർ തേവലക്കര അലിയാരുകുഞ്ഞ് മൗലവി, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ.ഉമർ മൗലവി, ജമാഅത്ത് ഫെഡറേഷൻ വൈ.പ്രസിഡൻറ്​ എം.എ സമദ്, ലജ്നത്തുൽ മുഅല്ലിമീൻ സംസ്​ഥാന പ്രസിഡൻറ്​ സയ്യിദ് മുത്തുക്കോയാ തങ്ങൾ, ജനറൽ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, യുവജന ഫെഡറേഷൻ സംസ്​ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, വിദ്യാർത്ഥി ഫെഡറേഷൻ സംസ്​ഥാന ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.