തിരുവനന്തപുരം: ലക്ഷണമില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികൾക്ക് വീട്ടുചികിത്സക്കുള്ള മാർഗരേഖയായി. ജില്ലകളിലെ കോവിഡ് വ്യാപനത്തിൻെറ സ്വഭാവത്തിനനുസരിച്ച് കലക്ടർമാർക്ക് വീട്ടുചികിത്സക്ക് തീരുമാനമെടുക്കാം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകളിലെ (സി.എഫ്.എൽ.ടി.സി) മൊത്തം കിടക്കകളിൽ 70 ശതമാനവും രോഗികളെ കൊണ്ട് നിറയുന്നപക്ഷം വീട്ടുചികിത്സ അനുവദിക്കണം. ടെലി മെഡിസിൻ, കാൾ സൻെറർ സംവിധാനങ്ങളിൽ ജില്ലകളിൽ പൂർണമായും പ്രവർത്തനസജ്ജമായിരിക്കണം. അടിയന്തര ഘട്ടങ്ങളുണ്ടായാൽ വീടുകളിൽനിന്ന് ആശുപത്രികളിലേക്കെത്തിക്കാനുള്ള ഗതാഗതസൗകര്യം മുൻകൂട്ടി ഉറപ്പുവരുത്തണമെന്നും മാർഗരേഖകളിൽ പറയുന്നു. കോവിഡ് ബാധിതരെ ലക്ഷണമില്ലാത്തവർ, നേരിയ ലക്ഷണങ്ങളുള്ളവർ, ഇടത്തരം ലക്ഷണവും രോഗാവസ്ഥയുമുള്ളവർ, തീവ്രലക്ഷണങ്ങളുള്ള ആരോഗ്യസ്ഥിതി മോശമായവർ എന്നിങ്ങനെ നാലായി തിരിച്ചാണ് ക്രമീകരണം. ആദ്യ രണ്ട് വിഭാഗങ്ങൾക്കാണ് വീട്ടുചികിത്സ അനുവദിക്കുക. നിശ്ചിത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ബന്ധെപ്പട്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഒാഫിസറാണ് അത് തീരുമാനിക്കുക. അംഗീകൃത പരിശോധനയിലൂടെ കോവിഡ് പോസിറ്റിവായിരിക്കുക, ഗുരുതര രോഗങ്ങളില്ലാതിരിക്കുക, റൂം െഎസൊലേഷനിൽ കഴിയാൻ മാനസികമായി കരുത്തുണ്ടാകുക തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. വീട്ടുചികിത്സയിൽ കഴിയുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അടുത്തുള്ള സി.എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിക്കണം. - വീട്ടുചികിത്സയിലെ രോഗി ചെയ്യേണ്ട കാര്യങ്ങൾ വിരലിൽ ഘടിപ്പിക്കാവുന്ന പൾസ് ഒാക്സിമീറ്റർ ഉപയോഗിച്ച് ശ്വാസോച്ഛ്വാസനില രോഗി സ്വയം നിരീക്ഷിക്കണം. ഇവ രേഖെപ്പടുത്തുന്നതിന് ഡയറി സൂക്ഷിക്കണം. ആരോഗ്യവകുപ്പിൽനിന്നുള്ള ടെലി മെഡിക്കൽ സേവനങ്ങളുമായി സഹകരിക്കണം. രോഗി റൂം വിട്ട് പുറത്തിറങ്ങരുത്. പൊതുവായുള്ള ഫോൺ, പാത്രങ്ങൾ, ടി.വി റിമോട്ട് എന്നിവ കൈകാര്യം ചെയ്യരുത്. വസ്ത്രം സ്വയം അലക്കി ഉപയോഗിക്കണം. ഉണക്കുന്നതിന് പരിചരണത്തിനുള്ളയാളിൻെറ സഹായം തേടാം. സന്ദർശകരെ അനുവദിക്കരുത്. -തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടവ വീട്ടുചികിത്സയിൽ കഴിയുന്നവരുടെ വീടുകളിലേക്ക് ഗതാഗതസൗകര്യമുണ്ടാകണം. ഫോൺ സൗകര്യമുണ്ടാകണം. മുറിയിൽ ശുചിമുറി വേണം. വീട്ടിൽ മറ്റ് ഗുരുതരരോഗങ്ങളുള്ളവരോ മുതിർന്നവരുമായോ കോവിഡ് രോഗി സമ്പർക്കമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. ഇത്തരം ആളുകൾ വീട്ടിലുണ്ടെങ്കിൽ മറ്റൊരു താമസസ്ഥലത്തേക്ക് മാറ്റണം. കോവിഡ് രോഗിയെ പരിചരിക്കുന്നതിന് ആരോഗ്യമുള്ള കുടുംബാംഗത്തെ ചുമതലപ്പെടുത്തണം. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.