തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ അസിസ്റ്റൻറ് സർജൻ/ കാഷ്വൽറ്റി മെഡിക്കൽ സർജൻ (എൻ.സി.എ- എസ്.ടി) തസ്തികയിലേക്ക് മൂന്നുപേർക്കായി നടത്തിയ . ഈ മാസം മൂന്നിന് ചേർന്ന കമീഷൻ യോഗത്തിൽ ചെയർമാൻ എം.കെ. സക്കീർ തെരഞ്ഞെടുപ്പ് നടപടിക്രമം വിശദീകരിച്ചെങ്കിലും ഭൂരിപക്ഷം അംഗങ്ങളും രൂക്ഷമായാണ് പ്രതികരിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് നടപടിക്രമം സാധൂകരിക്കാനാകാതെ യോഗം പിരിഞ്ഞു. മൂന്നുപേർക്ക് മാത്രമായി നടത്തിയ ഓൺലൈൻ അഭിമുഖം ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർഥികളോട് കാട്ടുന്ന അനീതിയാണെന്ന് വിമർശനമുയർന്നു. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള ആധികാരികത നേരിട്ട് പരിശോധിക്കുന്നതിനും ആൾമാറാട്ടം തടയുന്നതിനുമാണ് അഭിമുഖ പരീക്ഷക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. അഭിമുഖവേളയിൽ ലാപ്ടോപ്/ ടാബ്ലെറ്റ് എന്നിവ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുടെ സഹായം ഉദ്യോഗാർഥികൾക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അറിയാൻ കഴിയില്ല. നേരത്തേ കായികപരീക്ഷയിൽപോലും ആൾമാറാട്ടം നടന്നിരുന്നു. കഴിഞ്ഞ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ പ്രധാന റാങ്കുകാർക്ക് സ്മാർട്ട് വാച്ചിലൂടെ ഉത്തരം ലഭിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ മുന്നിലുള്ളതിനാലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടും നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകാൻ കമീഷൻ തയാറാകാത്തത്. ഗൾഫ്, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും ഹോട്സ്പോട്ട്, കണ്ടെയ്ൻമൻെറ് സോണിലുള്ളവർക്കും മറ്റ് രോഗബാധയുള്ള ഉദ്യോഗാർഥികൾക്കും അഭിമുഖ തീയതി മാറ്റിനൽകുകയാണ് നിലവിൽ ചെയ്യുന്നത്. പി.എസ്.സി ആസ്ഥാനമടക്കം കണ്ടെയ്ൻമൻെറ് സോണിലായിട്ടുപോലും ഇക്കാര്യത്തിൽ വീട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. കണ്ടെയ്ൻമൻെറ് സോണിലായതിനാൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്കാണ് അഭിമുഖ തീയതി മാറ്റിനൽകിയത്. അങ്ങനെയുള്ളപ്പോൾ മൂന്നുപേർക്ക് മാത്രമായി ഓൺലൈൻ അഭിമുഖം നടത്തിയത് ശരിയായില്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു. ഒഴിവുകൾക്ക് ആനുപാതികമായി അപേക്ഷകരില്ലാത്തതിനാൽ പട്ടികയിലുള്ള എല്ലാവർക്കും നിയമനം ലഭിക്കുമായിരുന്നെന്ന് ചെയർമാൻ വിശദീകരിച്ചെങ്കിലും അംഗീകരിക്കാൻ പലരും തയാറായില്ല. 10ന് ചേരുന്ന യോഗം വിഷയം വീണ്ടും ചർച്ച ചെയ്യും. അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ നടപടി കമീഷൻ അംഗീകരിക്കുമെന്നാണ് വിവരം. വിവാദം അനാവശ്യം തിരുവനന്തപുരം: അസിസ്റ്റൻറ് സർജൻ തസ്തികയിലേക്ക് പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കുവേണ്ടി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പി.എസ്.സി. മഹാമാരിയുടെ കാലഘട്ടത്തിൽ ഡോക്ടർമാരെ എത്രയും വേഗം നിയമിക്കണമെന്നുള്ളതുകൊണ്ടാണ് ഉദ്യോഗാർഥികളുടെ സമ്മതപത്രം വാങ്ങി ഓൺലൈൻ അഭിമുഖം നടത്തിയത്. ഉദ്യോഗാർഥികളുടെ എണ്ണം ഒഴിവുകളുടെ എണ്ണത്തെക്കാൾ കുറവായതിനാലും മത്സരത്തിനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് ഓൺലൈൻ അഭിമുഖം നടത്തിയത്. 89 ഒഴിവുകളിൽ ആകെ 57 അപേക്ഷകരാണുണ്ടായിരുന്നത്. ഇവരിൽ അഭിമുഖത്തിന് വന്നത് 37 പേരാണ്. മൂന്നുപേർ കണ്ടെയ്ൻമൻെറ് സോണിലുള്ളവരായതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ശേഷിക്കുന്ന ഒഴിവുകൾക്കുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും സെക്രട്ടറി സാജു ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫോട്ടോ: അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്കായി പി.എസ്.സി ഇറക്കിയ പത്രക്കുറിപ്പ് -അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.