വീൽചെയർ നൽകി

വീൽചെയർ നൽകി (ചിത്രം).....must....കരുനാഗപ്പള്ളി: കേരള റൂറൽ ഡെവലപ്മൻെറ് ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹസേന സന്നദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ 30 പേർക്ക് വീൽചെയർ നൽകി. കൊല്ലം പ്രസ്ക്ലബ് സെക്രട്ടറി ജി. ബിജു ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി.എ ചെയർമാൻ അഡ്വ. എം. ഇബ്രാംഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. അനിൽമുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഡോ. അനൂപ് കൃഷ്ണൻ, ഒാച്ചിറ ടൗൺ പള്ളി ഇമാം അബ്​ദുല്ല മൗലവി, യജ്ഞാചാര്യൻ കുടജാദ്രി അനിൽകുമാർ, റെജി എസ്. തഴവ, മെഹർഖാൻ ചേന്നല്ലൂർ, അബ്ബാമോഹൻ, വിജയൻ ഉണ്ണിത്താൻ എന്നിവർ ഉപഭോക്താക്കൾക്ക് വീൽചെയറുകൾ കൈമാറി. നൗഫൽ പുത്തൻപുരയ്ക്കൽ, രാധാകൃഷ്ണപിള്ള, ഉത്രാടം സുരേഷ്, സൂബി കൊതിയൻസ്, നിസാർ ആണോലിൽ, നവാസ് കല്ലേലി ഭാഗം എന്നിവർ സംസാരിച്ചു. റോഡി​ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധം(ചിത്രം)കൊല്ലം: കോർപറേഷൻ കന്നിമേൽ ഡിവിഷനിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കർഷക മോർച്ച ശക്തികുളങ്ങര സൗത്ത് ഏരിയ കമ്മിറ്റി റോഡിൽ വിത്ത് വിതച്ച് പ്രതിഷേധിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കാത്തതിനെതിരെയാണ് പ്രതിഷേധം. കർഷക മോർച്ച ചവറ മണ്ഡലം പ്രസിഡൻറ് ജയൻ സാഗര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സൗത്ത് ഏരിയ പ്രസിഡൻറ് വള്ളിക്കീഴ് ശിവകുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.