ആറുകളിൽ ജലനിരപ്പുയർന്നു; ജാഗ്രതാനിർദേശം * ജലനിരപ്പ് ക്രമാതീതമായാൽ തെന്മല ഡാം തുറന്നേക്കും പത്തനാപുരം: ആറുകളിലെ ജലനിരപ്പ് വർധിക്കുന്നു. ജാഗ്രതാനിർദേശവുമായി വകുപ്പുകള്‍. ഉള്‍വനത്തില്‍ മഴ പെയ്യുന്നതിനാല്‍ രണ്ട് ദിവസമായി കല്ലട, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് താലൂക്ക് അധികൃതര്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അച്ചന്‍കോവില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലവിലുള്ളതിനാല്‍ ഏത് നിമിഷവും ആറുകളില്‍ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്. ഇതിനാല്‍ ദുരിതാശ്വാസക്യാമ്പുകളും തുറക്കാനുള്ള പ്രാഥമിക നടപടികളെല്ലാം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പകല്‍ നേരിയ തോതില്‍ മഴ കുറഞ്ഞത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. എന്നാല്‍ അച്ചന്‍കോവില്‍ വനത്തിനുള്ളില്‍ ഉള്‍പ്പെടെ മഴ തുടരുന്നതായാണ് സൂചന. കാട്ടരുവികളിലും കല്ലടയാറിൻെറ പോഷകനദികളിലും ജലനിരപ്പ് കൂടുന്നുണ്ട്. എലിക്കാട്ടൂര്‍, കമുകുംചേരി, പട്ടാഴി, പിറവന്തൂര്‍ മേഖലകളിലെല്ലാം കല്ലടയാറിൻെറ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ തെന്മല ഡാം തുറക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. അച്ചന്‍കോവില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ പുനലൂര്‍ മൂവാറ്റുപുഴ പാതയിലെ അലിമുക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളം കയറും. മഴ തുടര്‍ന്നാല്‍ പത്തനാപുരം ചെമ്മാന്‍പാലത്തിലും വെള്ളം കയറാനിടയുണ്ട്. കല്ലുംകടവ് വലിയ തോട്ടിലും ജലനിരപ്പ് ഉയരുന്നത് കാരംമൂട്, കുഴവക്കാട് മേഖലകളില്‍ ഭീതി വർധിപ്പിക്കുന്നു. കാലവർഷക്കെടുതി; അടിയന്തര നഷ്ടപരിഹാരം നൽകണം- എം.പികൊല്ലം: മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായ കൊട്ടാരക്കര, പത്തനാപുരം കുന്നത്തൂര്‍ താലൂക്കുകളിൽ അടിയന്തരനഷ്്ടപരിഹാരം നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. നാശം വിലയിരുത്താന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോ റവന്യൂ ഉദ്യോഗസ്ഥരോ തയാറായിട്ടില്ലെന്ന് എം.പി ആരോപിച്ചു. ഏരൂരിൽ കോവിഡ് ചികിത്സാകേന്ദ്രം(ചിത്രം)അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിലുള്ള കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജമായി. ഭാരതീപുരത്ത് ഓയിൽ പാം കമ്പനിയുടെ അധീനതയിലുള്ള കൺെവൻഷൻ സൻെററാണ് ഏറ്റെടുത്തത്. 125 കിടക്കകളുണ്ട്. ഏരൂർ അഗ്രികൾചറൽ ഇംപ്രൂവ്മൻെറ് സൊസൈറ്റിയുടെ വകയായി വാഷിങ് മെഷീൻ, ഏരൂർ സഹകരണ സംഘത്തിൻെറ നാല് ടെലിവിഷനുകൾ എന്നിവ സൻെററിന് ലഭ്യമായിട്ടുണ്ട്. മറ്റുള്ള ക്രമീകരണങ്ങൾ ഗ്രാമപഞ്ചായത്തിൻെറ ചെലവിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഷാ ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.