സൗഹൃദ പെരുന്നാളും ഈദ് സൗഹൃദ സംഗമവും (ചിത്രം)കൊല്ലം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സമിതി ഓൺലൈനിൽ സംഘടിപ്പിച്ച ഈദ് സൗഹൃദസംഗമം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സഹ്ദൂന ഖലീൽ അധ്യക്ഷത വഹിച്ചു. വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല ഈദ് സന്ദേശം നൽകി. കരുനാഗപ്പള്ളി ഏരിയ കൺവീനർ ഷാജിമു, മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. വഹീദ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം സജീന ഷിബു, സാഹിത്യകാരി രശ്മി സജയൻ, വിമൺ ജസ്റ്റിസ് മൂവ്മൻെറ് ജില്ല പ്രസിഡൻറ് സബീന നാസർ, ഗിന്നസ് റെക്കോഡ് വിന്നർ ശാന്തി സത്യൻ, ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാന, കോളജ് അധ്യാപിക ഡോ. പ്രിയ സുനിൽ, ഡോ. സഹിയ സലിം, അധ്യാപികമാരായ സുഷമ, സിൻറ, സിജി തുടങ്ങിയവർ സംസാരിച്ചു. ദാനാ റാസിഖ്, തസ്ലീമ എന്നിവർ ഗാനം ആലപിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി അസീമാബീഗം സ്വാഗതവും സംസ്ഥാന സമിതിയംഗം സനീറാബീവി നന്ദിയും പറഞ്ഞു.'കോവിഡ് കാലത്തെ വാടക ഒഴിവാക്കണം'കൊട്ടാരക്കര: കോവിഡ് കാലത്തെ വാടക ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ ഭൂരിഭാഗം വ്യാപാരികളും വാടക കെട്ടിടങ്ങളിലാണ് വ്യാപാരം നടത്തുന്നത്. നോട്ട് നിരോധനം, വെള്ളപ്പൊക്കം, ലോക്ഡൗൺ, കെണ്ടയ്ൻമൻെറ് സോൺ, പാർക്കിങ് നിരോധനം, ബസ് സർവിസ് നിർത്തലാക്കൽ തുടങ്ങിയവ കാരണം വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടമില്ലാത്ത അവസ്‌ഥയാണ്. വൈദ്യുതി ചാർജ് പോലും അടയ്ക്കാൻ നിവർത്തിയില്ലാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ പറഞ്ഞു. ഈ സാഹചര്യത്തിൽ അനുകൂല നടപടിയുണ്ടാകണമെന്ന് എം. ഷാഹുദ്ദീൻ, സി.എസ്. മോഹൻദാസ്, വൈ. സാമുവൽ കുട്ടി, കെ.കെ. അലക്‌സാണ്ടർ, റെജി, ഗോപാലകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.വെളിനല്ലൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങളിൽ ഇളവ്ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണങ്ങളിൽ ഇളവ്. മൂന്ന് വാർഡുകൾ ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളിലേയും നിയന്ത്രണങ്ങൾ ഒഴിവാക്കി. 504, വട്ടപ്പാറ, അമ്പലംകുന്ന് വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണായി തുടരുന്നത്. ഇവിടെ 52 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നത് നിലവിൽ നാലായി കുറഞ്ഞിട്ടുണ്ട്. വെളിയം പഞ്ചായത്ത് പൂർണമായും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.ഇളമാട് ഒരു വാർഡിൽ മാത്രം നിയന്ത്രണംഓയൂർ: ഇളമാട് പഞ്ചായത്തിൽ ഒരു വാർഡ് മാത്രം കണ്ടെയ്ൻമൻെറ് സോണായി തുടരും. കരാളിക്കോണം, പുതൂർ, കോട്ടക്കാവിള എന്നീ മൂന്ന് വാർഡുകളെയാണ് ഒഴിവാക്കിയത്. താേട്ടത്തറ വാർഡാണ് നിയന്ത്രണത്തിൽ തുടരുന്നത്. പഞ്ചായത്തിൽ 48 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നിടത്ത് നിലവിൽ 12 എണ്ണം മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.