പോളച്ചിറയിലെ ആയിരംതെങ്ങ് പദ്ധതി വിസ്​മൃതിയിലേക്ക്

പോളച്ചിറയിലെ ആയിരംതെങ്ങ് പദ്ധതി വിസ്​മൃതിയിലേക്ക് * പ്രളയത്തിൽ നിരവധി തൈകൾ നശിച്ചിരുന്നു, ശേഷിക്കുന്നവ സംരക്ഷിച്ചതുമില്ല(ചിത്രം)പാരിപ്പള്ളി: പോളച്ചിറയിൽ നടപ്പാക്കിയ ആയിരംതെങ്ങ് പദ്ധതി വിസ്​മൃതിയിലേക്ക്. തുടർപ്രവർത്തനങ്ങൾ നടത്തുന്നതിൽ ചിറക്കര പഞ്ചായത്ത് അധികൃതർ വീഴ്ചകൂടി വരുത്തിയതോടെ പോളച്ചിറ ബണ്ടിലെ ആയിരംതെങ്ങ് പദ്ധതി അവതാളത്തിലായി. 1500 ഏക്കർ വിസ്​തൃതിയുള്ള പോളച്ചിറയുടെ ബണ്ടിൻെറ വശങ്ങളിൽ ആയിരം തെങ്ങുകൾ പിടിപ്പിക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്. ആദ്യഘട്ടമെന്നനിലയിൽ 500 ൽതാഴെ തൈകളാണ് നട്ടത്.വരുമാനത്തിൽ പിന്നാക്കം നിൽക്കുന്ന പഞ്ചായത്തി​ൻെറ വരുമാനവർധനയും അധികൃതർ പ്രതീക്ഷിച്ചിരുന്നു. ഇടുക്കിയിലെ നഴ്സറിയിൽനിന്നാണ് മികച്ചയിനം തൈകൾ വാങ്ങിയത്. തൈക്ക് 50 രൂപ ക്രമത്തിലായിരുന്നു വില. തൈകൾ ​െവച്ച് അധികം കഴിയുംമുമ്പ് പ്രളയമെത്തിയതിനാൽ തുടക്കത്തിൽതന്നെ കുറേ തൈകൾ നശിച്ചു. പ്രളയജലത്തിൽ പോളച്ചിറ നിറയുകയും തെങ്ങിൻ തൈകൾ പൂർണമായും മുങ്ങുകയും ചെയ്തു. വെള്ളം ഇറങ്ങിയതോടെ തൈകൾ കരിഞ്ഞുണങ്ങി. വെള്ളം നിന്ന് ഇവയുടെ ചുവട് അഴുകിയതാണ് നാശത്തിന് വഴിതെളിച്ചത്. ബണ്ടിലെ മണ്ണ് ഒലിച്ചുപോയതും തിരിച്ചടിയായി. ഇതോടൊപ്പം നിരവധി തൈകളും ഒലിച്ചുപോയി. ബണ്ട് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വശങ്ങളിൽ കയർ ഭൂവസ്​ത്രം സ്​ഥാപിക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ 300 മീറ്റർ സ്​ഥലത്താണ് ഭൂവസ്​ത്രം സ്​ഥാപിച്ചത്. തുടർന്ന് ബണ്ട് പൂർണമായും ഇതിൻെറ സംരക്ഷണത്തിലാക്കുകയായിരുന്നു ലക്ഷ്യം. നശിച്ച തൈകൾക്ക്​ പകരം വെക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അന്നത്തെ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. േപ്രമചന്ദ്രൻ ആശാൻ പറഞ്ഞിരുന്നു. എന്നാൽ, ഇതിനായുള്ള നീക്കങ്ങളുണ്ടായില്ല. അതിനുശേഷം തെങ്ങുസംരക്ഷണത്തിനുള്ള ഒരു പ്രവർത്തനവും പഞ്ചായത്ത്​ നടത്തിയ​ുമില്ല. ശേഷിക്കുന്ന തെങ്ങിൻതൈകൾ വളർത്തുമൃഗങ്ങൾ തിന്നുനശിപ്പിക്കാനും തുടങ്ങിയിരിക്കുന്നു.പരവൂരിൽ നിയന്ത്രണങ്ങൾ നീക്കി; വ്യാപാരസ്​ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ പൊലീസ്​പരവൂർ: കണ്ടെയ്​ൻമൻെറ് സോണാക്കിയതിനെതുടർന്ന് പരവൂർ നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി വ്യാപാരസ്​ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ വ്യാപാരികൾ കർശനമായി പാലിക്കണമെന്ന് പൊലീസ്​ നിർദേശിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പൊലീസ്​ കർശന നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ അറിയിച്ചുകൊണ്ടുള്ള പോസ്​റ്റർ വ്യാപാരസ്​ഥാപനങ്ങൾക്ക്​ മുന്നിൽ പ്രദർശിപ്പിക്കുകയും കൈകൾ ശുചിയാക്കാനുള്ള സൗകര്യം ഒരുക്കുകയും വേണം. സാമൂഹിക അകലം പാലിക്കാനാവശ്യമായ മാർക്കിങ് നടത്തണം. വ്യവസ്​ഥകൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പരവൂർ പൊലീസ്​ ഇൻസ്​പെക്ടർ ആർ. രതീഷ് പറഞ്ഞു. ദീപു സുധീറിന് പരവൂർ നഗരസഭയുടെ ആദരം(ചിത്രം)പരവൂർ: സിവിൽ സർവിസ്​ പരീക്ഷയിൽ 599ാം റാങ്ക് നേടിയ ദീപു സുധീറിന് പരവൂർ നഗരസഭയുടെ ആദരം. ചെയർമാൻ കെ.പി. കുറുപ്പ് പൊന്നാടയണിയിച്ചു. നഗരസഭ ഉപാധ്യക്ഷ ആർ. ഷീബ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുധീർ ചെല്ലപ്പൻ, ജെ. യാക്കൂബ്, കൗൺസിലർമാരായ എ. ഷുഹൈബ്, പരവൂർ സജീബ്, ഷീല എന്നിവർ സംസാരിച്ചു. കോൺഗ്രസ്​ പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി ഉപഹാരം ദീപു സുധീറിന് നൽകി. കെ.പി.എസ്​.ടി.എ സംസ്​ഥാന നിർവാഹക സമിതിയംഗം പരവൂർ സജീബ്, പരവൂർ മോഹൻദാസ്​, സുരേഷ് ഉണ്ണിത്താൻ, സുനിൽകുമാർ, ദീപക് എന്നിവർ പങ്കെടുത്തു.'സമാശ്വാസ സമ്പാദ്യ പദ്ധതി: മുഴുവൻ തുകയും നൽകണം'കരുനാഗപ്പള്ളി: കോവിഡ്, പ്രകൃതിക്ഷോഭം, വരുമാനമില്ലായ്മ എന്നീ പ്രശ്നങ്ങളിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസപദ്ധതിയിലെ മുഴുവൻ തുകയും കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ആർ. രാജപ്രിയൻ, ബ്ലോക്ക് പ്രസിഡൻറ് ആർ. കൃഷ്ണദാസ്, മണ്ഡലം പ്രസിഡൻറ് സി. ഹനിദാസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.