തീരപ്രദേശത്ത് വേലിയേറ്റം ശക്തം

തീരപ്രദേശത്ത് വേലിയേറ്റം ശക്തം (ചിത്രം)ഇരവിപുരം: ഇരവിപുരം തീരപ്രദേശത്ത് വേലിയേറ്റം ശക്തമായി. താന്നി പി.എം.ആർ ഭാഗത്ത് കടൽഭിത്തികൾ തകർത്ത് ശക്തമായ തിരമാലകൾ കരയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. കടൽക്കരയിൽ അടിഞ്ഞുകൂടിയ മണ്ണ് വീണ്ടും കടലെടുത്തതിനെ തുടർന്ന് കട്ടമരങ്ങളും വലകളും മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുക്കം ഭാഗത്തും പുലിമുട്ടുകൾക്കിടയിലൂടെ കരയിലേക്ക്​ ശക്തമായ തിരയടിച്ച്​ കയറുന്നുണ്ട്​. മുക്കം കടവിൽ വെള്ളം കയറി(ചിത്രം)മയ്യനാട്: മയ്യനാട് മുക്കം കടവിൽ വെള്ളം കയറിയത് കടത്തുവള്ളത്തിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാക്കി. മുക്കം കടവിൻെറ ഇരുവശങ്ങളിലുമായി തകർന്നുകിടക്കുന്ന കൽപ്പടവുകളിൽ വെള്ളം കയറിക്കിടക്കുന്നതിനാൽ വള്ളത്തിൽ യാത്രക്കാർക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. പരവൂർ കായലിൽ ജലനിരപ്പ് ഉയർന്നതാണ്​ മുക്കം കടവിൽ വെള്ളം ഉയരാൻ ഇടയായത്. റോഡിലെ വെള്ളക്കെട്ട് അപകടക്കെണി (ചിത്രം)കണ്ണനല്ലൂർ: റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നെന്ന്​ പരാതി. കൊല്ലം-കുളത്തൂപ്പുഴ സംസ്ഥാന ഹൈവേയിൽ കുണ്ടുമൺ തൈക്കാവിന് സമീപത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാൽനടക്കാർക്കടക്കം വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു.പോത്തുകുട്ടി വളർത്തൽ പദ്ധതികൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ് എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മധുസൂദനൻ, വെറ്ററിനറി സർജൻ ഡോ. അനീസ് ബഷീർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ വിധവകൾക്കും വികലാംഗർക്കും സൗജന്യമായി മുട്ടക്കോഴികളെയും ക്ഷീരകർഷകർക്ക് വായ്പാ ബന്ധിതമായി പശുക്കളെയും സബ്സിഡി നിരക്കിൽ പോത്തുകളെയും ഉടൻ വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.