തൊഴിൽ പരിശീലനം

തൊഴിൽ പരിശീലനം കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയില​ൂടെ 18-35 നും ഇടയിൽ ​പ്രായമുള്ള പഞ്ചായത്ത്​ നിവാസികളായ യുവതീ- യുവാക്കളിൽനിന്ന്​ അപേക്ഷകൾ ക്ഷണിച്ചു. ബി.പി.എൽ, ന്യൂനപക്ഷം, പട്ടികജാതി- വർഗം വിഭാഗത്തിൽപെട്ടവർക്ക്​ സീറ്റ്​ സംവരണമുണ്ട്​. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ താമസം, ഭക്ഷണം, പഠനോപകരണങ്ങൾ, യൂനിഫോം, സർക്കാർ ഗ്രാൻറ്​, ഇൻഷുറൻസ്​ എന്നിവ സൗജന്യമാണ്​. ഫോൺ: 9072776100, 9048181100. ഡി.സി.സി ഓഫിസിന്​ എ.എ. റഹീമി​ൻെറ പേരുകൂടി നൽകണംകൊല്ലം: പുതുതായി പണികഴിപ്പിച്ച ഡി.സി.സി കമ്മിറ്റി ഒാഫിസിന്​ സി.എം. സ്​റ്റീഫൻ, ആർ. ശങ്കർ എന്നിവരുടെ പേരുകൾക്കൊപ്പം എ.എ. റഹീമി​ൻെറ പേരുകൂടി നൽകണമെന്ന്​ കൊല്ലം വനിതാ ഖുർആൻ പഠനവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഡി.സി.സി ഭാരവാഹികൾ ശ്രദ്ധപതിപ്പിക്കണമെന്ന്​ പ്രസിഡൻറ്​ നാജി സൈനുലാബ്​ദീൻ, ജനറൽ സെക്രട്ടറി ജന്നത്ത്​ ഷെറഫ്​, ട്രഷറർ സെയ്​ദാബായി കാസിം സേട്ട്​ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.