മരങ്ങൾ കടപുഴകി (ചിത്രം)കുണ്ടറ: ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി കമ്പികൾ പൊട്ടുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തു. ഗതാഗതവും തടസ്സപ്പെട്ടു. ചിറ്റുമല ഓട്ടോ സ്റ്റാൻഡിന് സമീപം നിന്ന മരം ഒടിഞ്ഞ് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. കൊടുവിള കുരിശ്ശടിക്ക് സമീപവും കുമ്പളം, പടപ്പക്കര, കരിക്കുഴി, ഓണമ്പലം എന്നിവിടങ്ങളിലും റോഡിലേക്ക് മരങ്ങൾ വീണു.മരം വീണ് വീടിൻെറ മേൽക്കൂര തകർന്നു; മാതാവിനും മകനും പരിക്ക്(ചിത്രം)കുണ്ടറ: മഴയിൽ വീടിൻെറ ഓട് മേഞ്ഞ മേൽക്കൂര തകർന്ന് ഉറങ്ങാൻ കിടക്കുകയായിരുന്ന മാതാവിനും മകനും പരിക്കേറ്റു. നെടുമ്പായിക്കുളം കിഴക്കേവീട്ടിൽ ജലീലിൻെറ വീടിൻെറ മേൽക്കൂരയാണ് തകർന്നത്. ഇദ്ദേഹത്തിൻെറ ഭാര്യയുടെ തലയിലും മകൻെറ നെറ്റിയിലും ഓടുവീണ് പരിക്കേറ്റു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കാംകുണ്ടറ: കേരള യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കുണ്ടറ അപ്ലൈഡ് സയൻസ് കോളജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി ഇലക്േട്രാണിക്സ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ടാക്സേഷൻ എന്നീ ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. http://ihrdkeralagov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും 350 രൂപ (എസ്.സി/എസ്.ടി 150 രൂപ) രജിസ്േട്രഷൻ ഫീസ് അടച്ച രേഖ സഹിതം കുണ്ടറ തെറ്റിക്കുന്നിൽ പ്രവർത്തിക്കുന്ന കോളജ് ഓഫിസിൽ എത്തിക്കണം. ഫോൺ: 0474 2580866.പ്രതിഷേധിച്ചുകൊല്ലം: കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എന്‍. ജയചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രതിഷേധിച്ചു. ജനകീയ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത പൊതുപ്രവര്‍ത്തകനെ പകൽ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നത് ഭരണസ്വാധീനത്തിൻെറ ഫലമാണ്. വധശ്രമക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയവരെയും അവർക്ക് സഹായികളായി പ്രവര്‍ത്തിച്ചവരെയും പ്രതികളാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.