മനുഷ്യാവകാശ കമീഷ​െൻറ പേരിൽ വ്യാജ ഹരജി: അന്വേഷണത്തിന് ഉത്തരവ്

മനുഷ്യാവകാശ കമീഷ​ൻെറ പേരിൽ വ്യാജ ഹരജി: അന്വേഷണത്തിന് ഉത്തരവ് തിരുവനന്തപുരം: കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉപാധ്യക്ഷനാണെന്ന് അവകാശപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒരു മാസത്തിനുള്ളിൽ തിരുവനന്തപുരം ജില്ല പൊലീസ് മേധാവി (റൂറൽ) അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. മലയിൻകീഴ് സ്വദേശിയാണ് കമീഷൻ ഉപാധ്യക്ഷനായി ചമഞ്ഞ് കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.