തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സി.പി.എമ്മിനും മുന്നില്‍ ചമ്പല്‍ക്കൊള്ളക്കാര്‍ പോലും നിസ്സാരരെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി റിസര്‍ച് ആൻഡ് ഡെവലപ്‌മൻെറ് ഡിപ്പാർട്മൻെറിൻെറ നേതൃത്വത്തില്‍ പിണറായി സര്‍ക്കാറിൻെറ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന 'എക്‌സ്‌പോസിങ് പിണറായി എ 2 ഇസഡ്' വിഡിയോ പരമ്പരയുടെ ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അനുദിനം അഴിമതിയുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി പിന്‍വാതില്‍ നിയമനം നല്‍കുകയാണ്. ക്വിറ്റ് ഇന്ത്യ സമരദിനം അടുത്തുവരുന്ന നാളില്‍ സി.പി.എമ്മിനോട് പറയാനുള്ളത് ക്വിറ്റ് കേരള എന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാം ശരിയാക്കാന്‍ വന്നവര്‍ ജനങ്ങളെ പരമാവധി ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ട്രഷറി വകുപ്പില്‍ നിരന്തരമായ കൊള്ളയും തട്ടിപ്പും നടക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ചത്. നാലുവര്‍ഷത്തെ ട്രഷറി ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാർ അനധികൃതമായി ഒരു കണ്‍സള്‍ട്ടന്‍സിയെയും നിയമിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൊട്ടതിനും പിടിച്ചതിനും ആക്രമിക്കുന്ന സി.പി.എം അന്ന് അത്തരമൊരു ആക്ഷേപം ഉന്നയിക്കാതെ ഇപ്പോള്‍ ആരോപിക്കുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി ജന. സെക്രട്ടറിമാരായ മാത്യൂകുഴല്‍ നാടന്‍ സ്വാഗതവും കെ.പി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.