ബാലരാമപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എസ്.ബി.ഐ ശാഖയുടെ മുന്നിലെ തിരക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. ജില്ല ജനറൽ സെക്രട്ടറി അഫ്സൽ ബാങ്ക് മാനേജർക്കും പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യവകുപ്പധികൃതർക്കുമാണ് പരാതി നൽകിയത്. തുടർന്ന് ബാലരാമപുരം സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി തിരക്ക് നിയന്ത്രിക്കുകയായിരുന്നു. എ.ടി.എം കൗണ്ടറുകളിൽ യൂത്ത് കോൺഗ്രസ് സാനിറ്റൈസർ വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി ബാലരാമപുരം വിപിൻ രാജ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി അമീർഷാ, മുനീർ, എബി തുടങ്ങിയവർ നേതൃത്വം നൽകി. photo file name: 20200804_103843.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.