ഏഴാം റാങ്ക് നാഗര്‍കോവില്‍ താമസക്കാരന്

നാഗര്‍കോവില്‍: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ദേശീയതലത്തില്‍ ഏഴാം റാങ്കും തമിഴ്‌നാട്ടില്‍ ഒന്നാംസ്ഥാനവും നാഗര്‍കോവിലില്‍ താമസിച്ച് പരീക്ഷ എഴുതിയ മധുര സ്വദേശി ഗണേഷ്‌കുമാര്‍ ഭാസ്‌കര്‍ (27) കരസ്ഥമാക്കി. നാഗര്‍കോവിലിൽ ക്യാബിനറ്റ്​ സെക്രട്ടറിയുടെ ശാഖ ഓഫിസിലെ ഡെപ്യൂട്ടി കമീഷണര്‍ ഭാസ്കറിൻെറയും ലീലവതിയുടെയും മകനാണ്. മധുരയില്‍ പ്ലസ്ടുവരെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച ഗണേഷ്‌കുമാര്‍ തുടര്‍ന്ന് ഐ.ഐ.ടി കാണ്‍പൂരിലും ഐ.ഐ.എം അഹമ്മദാബാദിലും പൂര്‍ത്തിയാക്കി. രണ്ടാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വിസ് പരീക്ഷ പാസായത്. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജോലി നോക്കിയശേഷം സിവില്‍ സര്‍വിസ് പരീക്ഷക്ക്​ തയാറെടുക്കുകയായിരുന്നു. സഹോദരി: കൃത്തിക. ചിത്രം: UPSC 7TH Rank-Ganeshkumar Bhaskar ഗണേഷ്‌കുമാര്‍ ഭാസ്‌കര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.