സഞ്ചരിക്കുന്ന ഹെൽപ് ഡെസ്ക്കുമായി കിളിമാനൂർ ബി.ആർ.സി

കിളിമാനൂർ: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിന്​ സഞ്ചരിക്കുന്ന ഹെൽപ് ഡെസ്ക്കുമായി കിളിമാനൂർ ബി.ആർ.സി. വാഹനങ്ങളിൽ ലാപ്ടോപ്, നെറ്റ്​ കണക്​ഷൻ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സോപ്പ്, സാനിറ്റൈസർ ഉൾപ്പെടെ സജ്ജീകരിച്ചാണ് സഞ്ചരിക്കുന്ന ഹെൽപ്​ ​െഡസ്ക് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫിസ്, ബസ്​സ്​റ്റാൻഡ് തുടങ്ങിയ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്ന ഹെൽപ്​ ഡെസ്ക്ക് എത്തിച്ചേർന്നു. സഞ്ചരിക്കുന്ന ഹെൽപ്​ ഡെസ്ക്കി​ൻെറ ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, വാർഡ് മെംബർ സജി, എൻ. പ്രകാശ്, അജി, അധ്യാപക പരിശീലകൻ വൈശാഖ് കെ.എസ് തുടങ്ങിയവർ പങ്കെടുത്തു. ഇരുന്നൂറിലധികം വിദ്യാർഥികൾക്ക് ബി.ആർ.സി ഹെൽപ് ഡെസ്ക്കുകളിലൂടെ ഈ സൗകര്യം ലഭ്യമാക്കാനായതായി സമഗ്രശിക്ഷാ കേരളം ബ്ലോക് പ്രോജക്ട് കോഒാഡിനേറ്റർ സാബു വി.ആർ പറഞ്ഞു. KM R Ph0-4-1(1) ഹെൽപ് ഡെസ്ക് ഓൺ വീൽസ് പദ്ധതി കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.