കോഴിഫാം മാലിന്യം റോഡരുകിൽ തള്ളി

ആറ്റിങ്ങൽ: പൗൾട്രി ഫാമിൽ നിന്നുള്ള മാലിന്യം റോഡരുകിൽ തള്ളി. കൊടുമൺ കൊല്ലംപുഴ മൂർത്തിനട ദേവി ക്ഷേത്രത്തിന്​ പിൻഭാഗത്തായാണ് മാലിന്യം തള്ളിയത്. പുഴുവരിക്കുന്ന കോഴിയുടെ അവശിഷ്​ടങ്ങളോടുകൂടിയ നാല്​ ചാക്കുകളാണ് നാട്ടുകാർ കണ്ടത്. ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നഗരസഭ കൗൺസിലറുടെയും നേതൃത്വത്തിൽ മാലിന്യം സംസ്​കരിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർ​െക്കതിരെ നഗരസഭ കർശന നടപടി എടുക്കണമെന്നും ഈ ഭാഗത്ത്​ സി.സി.ടി.വി കാമറാ സ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ്​ പി.എസ്‌ കിരൺ കൊല്ലംപുഴ, സുവിൻ, ശരത്, അഭിജിത്, അജിത്, അമൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.