കരകൗ​ശല വികസന കോർപറേഷനിൽ വിരമിക്കൽ ആനുകൂല്യം ഉടൻ നൽകാൻ ഉത്തരവ്​

കൊല്ലം: സംസ്ഥാന കരകൗ​ശല വികസന കോർപറേഷനിൽനിന്ന്​ വിരമിച്ചവർക്ക്​ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന്​ ഹൈകോടതി. ഒരു സർക്കാർസ്ഥാപനത്തിൽ, വിരമിച്ച ജീവനക്കാരുടെ ഏക ജീവനോപാധിയായ പെൻഷൻ ഉൾ​െപ്പടെ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത്​ അവരോടുള്ള അനീതിയാണെന്ന്​ ജസ്​റ്റിസ്​ എ.എം. ​െഷഫീഖ്​, ജസ്​റ്റിസ്​ പി. ഗോപിനാഥ്​ എന്നിവരടങ്ങുന്ന ഡിവിഷൻ ​െബഞ്ച്​ നീരീക്ഷിച്ചു. അതിനുപുറ​െമ, ഒരു സർക്കാർ സ്ഥാപനത്തിൽ മുഴുവൻ ശമ്പളവും നൽകാതിരിക്കുന്നത്​ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോർപറേഷനിൽ നാളുകളായി പകുതി ശമ്പളം മാത്രമാണ്​ നൽകുന്നത്​. വിരമിച്ചവരുടെ ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ നൽകാൻ കോർ​പറേഷൻ സെപ്​റ്റംബർ വരെ സമയം ആവശ്യപ്പെട്ടിരുന്നു. 19 ജീവനക്കാരുടെ ആനുകൂല്യം നൽകാൻ രണ്ടേകാൽ കോടിയിലധികം രൂപ വേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി. പെൻഷനായവർ എല്ലാം ആനുകൂല്യത്തിനായി നിൽ​െക്ക മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യാമെന്ന നിർ​േദശവും അനുവദിക്കാനാവില്ല. അതിനുപുറ​െമ, ആനുകൂല്യങ്ങൾ കൊടുക്കുംവരെ താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ ഒന്നും കോർപറേഷനിൽ നടത്തരുതെന്നും കോടതി നിർ​േദശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.