ബക്രീദ് ദിനത്തിലെ ക്രമീകരണങ്ങള്‍

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് പ്രാർഥന നടത്തുന്ന വലിയ പള്ളികളില്‍ 100 ആള്‍ക്കാരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ചെറിയ പള്ളികളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തേണ്ടതുമാണ്. സാമൂഹികഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ക്രിട്ടിക്കൽ കണ്ടയ്​ൻമൻെറ്​ സോണുകളിലും ക​െണ്ടയ്​ൻമൻെറ്​ സോണുകളിലും ഉള്ളവര്‍ അവിടെയുള്ള പള്ളികളില്‍തന്നെ പോകണം. പുറത്തുള്ള പള്ളികളില്‍ പോകാന്‍ അനുവദിക്കില്ല. ക​െണ്ടയ്​ൻമൻെറ്​ സോണില്‍ അല്ലാത്തവര്‍ക്ക് ക്രിട്ടിക്കല്‍ ക​െണ്ടയ്​ൻമൻെറ്​ സോണിലെയോ ക​െണ്ടയ്​ൻമൻെറ്​ സോണിലെയോ പള്ളികളിലേക്ക്‌ പ്രവേശനം അനുവദിക്കില്ല. സിറ്റിയില്‍ ഇടപ്പഴഞ്ഞി പള്ളിയില്‍ മാത്രമേ നമസ്കാരം നടത്തുകയുള്ളൂ. പാളയം ജുമാ മസ്ജിദ് ഉള്‍പ്പെടെയുള്ള മറ്റു പള്ളികളില്‍ നമസ്കാരം ഒഴിവാക്കി. ഫോര്‍ട്ട്‌ സബ് ഡിവിഷനില്‍ കരമന പള്ളിയിലും വിഴിഞ്ഞം പള്ളിയിലും നമസ്കാരം ഒഴിവാക്കിയിട്ടുണ്ട്. കഴക്കൂട്ടം സബ് ഡിവിഷനില്‍ കഴക്കൂട്ടം പള്ളിയിലും ശ്രീകാര്യം പള്ളിയിലും നമസ്കാരം ഉണ്ടായിരിക്കില്ല. ശംഖുംമുഖം സബ് ഡിവിഷനില്‍ പൂന്തുറ പുത്തന്‍പള്ളി, കല്ലാട്ടുമുക്ക് പള്ളി, പരുത്തിക്കുഴിപള്ളി, പേട്ടയിലെ രണ്ടു പള്ളികള്‍ എന്നിവിടങ്ങളിലും പെരുന്നാള്‍ നമസ്കാരം ഒഴിവാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.