ചാല മാർക്കറ്റിൽ ക്രമീകരണങ്ങളായി

തിരുവനന്തപുരം: കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ചാലയിൽ, എന്‍ട്രി പോയൻറായി കിള്ളിപ്പാലവും എക്സിറ്റ് പോയൻറായി കരിംസ് ജങ്​ഷ​ൻെറ ഒരുഭാഗവുമാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ രണ്ട് മുതൽ 6 വരെ പച്ചക്കറി, പലവ്യഞ്ജനവുമായി വരുന്ന ലോറികൾക്കായി ചാല ഗേൾസ് ഹൈസ്കൂളിന്​ മുന്നിലുള്ള റോഡ് തുറന്നുകൊടുക്കും. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോകുന്ന ചെറിയ പിക്കപ്പുകൾ, ഓട്ടോകൾ എന്നിവക്ക് രാത്രി രണ്ട് മുതൽ എട്ട് വരെ ചാല ഗേൾസ് സ്കൂളിന്​ മുന്നിലുള്ള റോഡിലൂടെ കടന്ന്, കൊത്തുവാൾ അമ്മൻകോവിലിന്​ മുന്നിലുള്ള റോഡിലൂടെ പുറത്തുപോകാം. മറ്റ്​ വഴികൾ സ്ഥിരമായി ബാരിക്കേഡ് കെട്ടി അടച്ചിടും. ചാലയിൽനിന്നും അവശ്യ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുവാൻ വരുന്ന ഒാട്ടോകൾ, പിക്​അപ് വാനുകൾ എന്നിവ അട്ടകുളങ്ങര-കിള്ളിപ്പാലം ബൈപാസിൽ യാത്രാതടസ്സം ഉണ്ടാകാതെ മാറ്റിയിട്ടശേഷം ചാല ഗേൾസ് സ്കൂളിന്​ മുന്നിലൂടെ കയറി കൊത്തുവാൾ, അമ്മൻകോവിലിന്​ മുന്നിലൂടെ പുറത്തുപോകേണ്ടതാണ്. ചാലയില്‍ ചരക്കു വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ചാലയിലെ തൊഴിലാളികള്‍ക്കും കടക്കാര്‍ക്കും ഫോര്‍ട്ട്‌ പൊലീസ് സ്​റ്റേഷനില്‍നിന്നും പ്രത്യേക പാസ് അനുവദിക്കും. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും കടകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ മുന്നറിയിപ്പുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.