നെടുമങ്ങാട്‌ സ്വദേശി കോവിഡ് ബാധിച്ച്​ മരിച്ചു

നെടുമങ്ങാട്: കോവിഡ് ബാധിച്ച്​ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നെടുമങ്ങാട് പേരുമല കിഴക്കേ ചരുവിള വീട്ടിൽ ബാബു (61) മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 24ന് ശ്യാസതടസ്സവും പനിയുമായി നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ബാബുവിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന്​ ബുധനാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വൈകുന്നേരം കോവിഡ് വാർഡിലേക്ക് മാറ്റി. വ്യാഴാഴ്​ച വൈകുന്നേരം മരിച്ചു. ജില്ല ആശുപത്രിയിൽ ബാബുവി​ൻെറ വാർഡിൽ ചികിത്സയിൽ കഴിഞ്ഞ ആനാട് മണിയംകോട് സ്വദേശിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ബാബുവിന് ശ്വാസതടസ്സം അടക്കം ലക്ഷണങ്ങൾ കണ്ടിട്ടും ജില്ല ആശുപത്രി അധികൃതർ യഥാസമയം കോവിഡ് പരിശോധന നടത്തിയില്ലെന്ന്​ ആക്ഷേപമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.