അഞ്ചൽ: കണ്ണംകോട് ഇസ്‌ലാമിക് സൻെററിൻെറ ആഭിമുഖ്യത്തിൽ 'മില്ലത്ത് ഇബ്രാഹിം' എന്ന വിഷയത്തിൽ സൂം ആപ്ലിക്കേഷൻ വഴി പഠന ക്ലാസും വസ്ത്രവിതരണ പരിപാടിയും നടത്തി. പി.എച്ച്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാമിക് സൻെറർ പ്രസിഡൻറ് സലിം മൂലയിൽ അധ്യക്ഷത വഹിച്ചു. അസ്ഹർ സ്വാഗതവും അനസ് സമാപനപ്രഭാഷണവും നിർവഹിച്ചു. 20 കുടുംബങ്ങൾക്ക് കണ്ണങ്കോട് ഇസ്‌ലാമിക് സൻെറർ സെക്രട്ടറി ഷറഫുദ്ദീൻ പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു. അനസ് കരുകോൺ, അനസ്, അസിൻ, ജഹ്ഫർ എന്നിവർ നേതൃത്വം നൽകി. വെളിയം, പൂയപ്പള്ളി പഞ്ചായത്തുകൾ ഭാഗിക കണ്ടെയ്ൻമൻെറ് സോൺ വെളിയം: വെളിയം, പൂയപ്പള്ളി പഞ്ചായത്തുകൾ ഭാഗിക കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. ഉമ്മന്നൂർ പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമൻെറ് സോണിൽനിന്ന് മാറ്റി. വെളിയത്ത് 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭൂരിഭാഗം പേർക്കും നെഗറ്റിവായി. എന്നാൽ ആശങ്ക നിലനിൽക്കുന്ന കായില, കൊട്ടറ, കലയ്ക്കോട്, അമ്പലത്തുംകാല, കുടവട്ടൂർ, കട്ടയിൽ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി തുടരും. പൂയപ്പള്ളിയിൽ കാറ്റാടി, പയ്യക്കോട്, കുരിശുംമൂട്, ചെങ്കുളം എന്നീ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി തുടരും. ഉമ്മന്നൂരിൽ നിലവിൽ ഒരു വാർഡിലും ആശങ്ക നിലനിൽക്കാത്തതിനാൽ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് മാറ്റുകയായിരുന്നു. ഇളവ് വന്നതോടെ തിരക്കിൽ അഞ്ചൽ അഞ്ചൽ: മേഖലയിൽകഴിഞ്ഞ മൂന്ന് ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ അഞ്ചൽ ടൗണിൽ വാഹനത്തിരക്കേറി. ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണങ്ങളുണ്ടായിരുെന്നങ്കിലും അതൊന്നും വകവെക്കാതെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനവുമായി ടൗണിലിറങ്ങിയവരെ പിടികൂടി വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ നടക്കുമെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.