കോവിഡ്: ജില്ലയില്‍ രോഗമുക്തിയിൽ വർധന

കൊല്ലം: വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിനെക്കാള്‍ രോഗമുക്തര്‍ മുന്നിലെത്തി. വ്യാഴാഴ്​ച 22 പേര്‍ രോഗബാധിതരായപ്പോള്‍ 83 പേരാണ് രോഗമുക്തി നേടിയത്. ജില്ലയിലെ വിവിധ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ് രോഗമുക്തരായവർ. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് (34), വാളകം മേഴ്‌സി ഹോസ്പിറ്റല്‍ (12), അസീസിയ (ഒന്ന്), ശാസ്താംകോട്ട (ഏഴ്), ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയം (ഏഴ്), വിളക്കുടി ലിറ്റില്‍ ഫ്ലവർ ‍(19), ഇളമാട് ഹംദാന് ‍(ഒന്ന്), കോട്ടയത്ത് നിന്ന് തൃശൂരില്‍ നിന്നും രോഗമുക്തി നേടിയ രണ്ടുപേര്‍ സഹിതം 83 പേരാണ് ആശുപത്രി വിട്ടത്. ലൈഫ് മിഷന്‍: ആഗസ്​റ്റ്​ 14 വരെ അപേക്ഷ സമര്‍പ്പിക്കാം കൊല്ലം: ലൈഫ് മിഷൻ അപേക്ഷകള്‍ ആഗസ്​റ്റ് ഒന്നു മുതല്‍ 14 വരെ സ്വീകരിക്കാമെന്ന് ലൈഫ് മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുക. അക്ഷയ-ഇൻറര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും അപേക്ഷിക്കാം. 2020 ജൂണ്‍ 30 വരെ ലഭിച്ച റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.