ബൈക്ക് റേസിങ്ങിനെച്ചൊല്ലി സംഘട്ടനം; രണ്ടുപേർ അറസ്​റ്റിൽ

(ചിത്രം) ഇരവിപുരം: റേസിങ്ങിനെച്ചൊല്ലി വാക്കുതർക്കത്തെതുടർന്ന് ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച്​ പരിക്കേൽപിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾ​െപ്പടെ രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്​റ്റ് ചെയ്തു. തട്ടാമല 12 മുറി നഗർ 254 രേഷ്മ മൻസിലിൽ അലി അഹമ്മദിനെ (19) അക്രമിച്ച സംഭവത്തിലെ പ്രതികളാണ് പിടിയിലായത്. പിടിയിലായവരിൽ പ്രധാനപ്രതി വാഹന മോഷണക്കേസിലും പോക്സോ കേസിലും പ്രതിയാണ്. പള്ളിമുക്ക് ഷേക്ക്​ നഗർ 52 അൽത്താഫ് മൻസിലിൽനിന്ന്​ തട്ടാമല ഓലിക്കര വയലിൽ താമസിക്കുന്ന അച്ചു എന്ന അസറുദ്ദീനും (20) കൂട്ടാളിയായ പ്രായപൂർത്തിയാകാത്തയാളുമാണ് അറസ്​റ്റിലായത്. ഇക്കഴിഞ്ഞ 24ന് ഉച്ചക്ക് മേവറം ബൈപാസ് ജങ്ഷനിലായിരുന്നു സംഭവം. അലി അഹമ്മദിനെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ തള്ളി താഴെയിട്ട് പാറക്കഷണം കൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. കോവിഡ് സൻെററിലേക്ക് പുസ്തകം കൈമാറി ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് കല്ലുവാതുക്കൽ ലൈബ്രറി ആൻഡ് സ്പോട്സ് ക്ലബ് പുസ്തകങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സിന്ധുവിന് ഗ്രന്ഥശാല പ്രസിഡൻറ് ഡി.എൽ. അജയകുമാർ, സെക്രട്ടറി എം. മനേഷ് എന്നിവർ ചേർന്ന് പുസ്തകം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.