പരവൂർ: പൂതക്കുളത്ത് ഞാറോട്, കലയ്‌ക്കോട് എന്നിവിടങ്ങളിൽ രണ്ട് അംഗൻവാടികൾക്ക് പുതിയ കെട്ടിടം നിർമിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. പരവൂരിൽ നിയന്ത്രണത്തിൽ ഇളവ് പരവൂർ: പലയിടങ്ങളിലായി 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പരവൂർ നഗരസഭയിൽ നിയന്ത്രണത്തിൽ ഇളവ് വരുത്തി. പൂർണമായും കണ്ടെയ്ൻമൻെറ് സോണായിരുന്ന ഇവിടെ 21 വാർഡുകൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. ഒല്ലാൽ, മാർക്കറ്റ്, ടൗൺ, തെക്കുംഭാഗം, പുതിയകാവ്, വടക്കുംഭാഗം, കുരണ്ടിക്കുളം, ചിലക്കൽ, പൊഴിക്കര, അഞ്ചലാഫീസ്, പുറ്റിങ്ങൽ എന്നീ വാർഡുകളിലാണ് ഇനി നിയന്ത്രണമുള്ളത്. രോഗവ്യാപനത്തിൽ അയവ് വന്നതോടെയാണ് നിയന്ത്രണം പരിമിതപ്പെടുത്തിയത്. മൂന്നുപേർ ഇതിനകം ആശുപത്രി വിട്ടു. ഹോമിയോ പ്രതിരോധമരുന്ന് വിതരണം കൊട്ടിയം: ആദിച്ചനല്ലൂർ സർക്കാർ മോഡൽ ഹോമിയോ ഡിസ്പെൻസറിയും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകളുടെ രണ്ടാംഘട്ട വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. സിമി സാരംഗിൽനിന്ന് മരുന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.