ജനകീയ ഭക്ഷണശാല തുറന്നു

(ചിത്രം) കിഴക്കേകല്ലട: മാർത്താണ്ഡപുരം ജങ്ഷനിൽ കുടുംബശ്രീയുടെ . കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് യമുന ഷാഹി അധ്യക്ഷതവഹിച്ചു. ഇവിടെ 20 രൂപക്ക് ഊണ് ലഭിക്കും. പാർസലാണെങ്കിൽ അഞ്ചുരൂപകൂടി അധികം നൽകണം. ഹെൽപ് ഡെസ്​ക് (ചിത്രം) കുണ്ടറ: പ്ലസ്​ വൺ ഓൺലൈൻ രജിസ്​േട്രഷന് രക്ഷാകർത്താക്കളെ സഹായിക്കുന്നതിന്​ കെ.എസ്​.ടി.എ കുണ്ടറ ഉപജില്ല കമ്മിറ്റി ഹെൽപ് ഡെസ്​ക് ആരംഭിച്ചു. ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്​കൂളിലാണ് ഡെസ്​ക് തുറന്നത്. ജില്ലാ കമ്മിറ്റിയംഗം വി.കെ. ആദർശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജുമാത്യു അധ്യക്ഷതവഹിച്ചു. ഉണ്ണി, ജെയിംസ്​, ശ്രീരാജ് എന്നിവർക്കാണ് ചുമതല. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ ഡെസ്​ക് പ്രവർത്തിക്കും. രേഖകൾ സഹിതം എത്തുന്ന രക്ഷാർത്താക്കൾക്ക് സൗജന്യമായി രജിസ്​േട്രഷൻ നടത്തിനൽകും. ഹോമിയോ പ്രതിരോധ മരുന്ന് നൽകി കുണ്ടറ: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആശുപത്രിമുക്ക് യൂനിറ്റ് ഹോമിയോ ഇമ്യൂണോ ബൂസ്​റ്റർ മരുന്ന് നൽകി. 300 കുടുംബങ്ങൾക്കായി 900 യൂനിറ്റ് മരുന്ന് നൽകി. യൂനിറ്റ് പ്രസിഡൻറ് ഷിബു മാത്യു വർഗീസ്​ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാജൻപിള്ള അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.